ഖോര്‍ഫക്കാനിലെ അല്‍ സുഹുബ് വിശ്രമകേന്ദ്രം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ഖോര്‍ഫക്കാനിലെ അല്‍ സുഹുബ് വിശ്രമകേന്ദ്രം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു
Aug 4, 2022 12:39 PM | By Susmitha Surendran

ഷാര്‍ജ: ഖോര്‍ഫക്കാനിലെ അല്‍ സുഹുബ് വിശ്രമകേന്ദ്രം വീണ്ടും തുറന്നതായി ഷാര്‍ജ അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ജൂലൈ 27 മുതല്‍ ഇവിടം അടച്ചിട്ടിരിക്കുകയായിരുന്നു.

ക്ലൗഡ് ലോഞ്ച് എന്നറിയപ്പെടുന്ന വിശ്രമകേന്ദ്രം സന്ദര്‍ശകര്‍ക്കായി തുറന്ന വിവരം ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ലൗഡ് ലോഞ്ച് 2021ലാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്. ഖോര്‍ഫക്കാന്‍ നഗരത്തിന്റെ ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ ഇവിടെത്തുന്നവര്‍ക്ക് സാധിക്കും.

യുഎഇയുടെ കിഴക്കന്‍ തീരത്തിന്റെയും ഒമാന്‍ ഉള്‍ക്കടലിന്റെയും വിശാല കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകുന്ന ഇടം കൂടിയാണിത്. 

കനത്ത മഴ; നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു

നജ്‌റാന്‍: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മൂന്നു സഹോദരങ്ങളും മരിച്ചവരില്‍പ്പെടുന്നു. വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്.

മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. നജ്‌റാനിലെ അല്‍റബ്ഹ ഗ്രാമത്തില്‍ മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ് മൂന്നു സഹോദരങ്ങള്‍ മരിച്ചത്.

അപകടത്തില്‍പ്പെട്ട മൂത്ത സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടു കുട്ടികളും മുങ്ങി മരിക്കുകയായിരുന്നു. വാദി സ്വിഖിയില്‍ ഒരു യുവാവും മുങ്ങി മരിച്ചു.

മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന് വേണ്ടി സിവില്‍ ഡിഫന്‍സിന് കീഴിലെ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

Al Suhub Rest Center in Khorfaqan reopened for visitors

Next TV

Related Stories
അടുത്ത മാസത്തോടെ ഇന്ധനവില കുറഞ്ഞേക്കും; പ്രതീക്ഷയിൽ യുഎഇ

Dec 28, 2025 10:06 PM

അടുത്ത മാസത്തോടെ ഇന്ധനവില കുറഞ്ഞേക്കും; പ്രതീക്ഷയിൽ യുഎഇ

അടുത്ത മാസത്തോടെ ഇന്ധനവില കുറഞ്ഞേക്കും; പ്രതീക്ഷയിൽ...

Read More >>
ശൈത്യകാല തിരക്ക്; മുന്നൊരുക്കങ്ങളുമായി ഷാർജ രാജ്യാന്തര വിമാനത്താവളം

Dec 28, 2025 07:19 PM

ശൈത്യകാല തിരക്ക്; മുന്നൊരുക്കങ്ങളുമായി ഷാർജ രാജ്യാന്തര വിമാനത്താവളം

ശൈത്യകാല തിരക്ക്; മുന്നൊരുക്കങ്ങളുമായി ഷാർജ രാജ്യാന്തര...

Read More >>
 ഹൃദയാഘാതം: പ്രവാസി മലയാളി  മ​സ്‌​ക​റ്റി​ൽ അന്തരിച്ചു

Dec 28, 2025 04:30 PM

ഹൃദയാഘാതം: പ്രവാസി മലയാളി മ​സ്‌​ക​റ്റി​ൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

Read More >>
കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ച് അധികൃതർ

Dec 28, 2025 01:06 PM

കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ച് അധികൃതർ

കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ച്...

Read More >>
ഒമാനിൽ തൊഴിലാളി ക്യാമ്പിൽ ആക്രമണം, പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

Dec 27, 2025 04:35 PM

ഒമാനിൽ തൊഴിലാളി ക്യാമ്പിൽ ആക്രമണം, പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

ഒമാനിൽ തൊഴിലാളി ക്യാമ്പിൽ ആക്രമണം, പ്രവാസി തൊഴിലാളികൾ...

Read More >>
ശാരീരിക അസ്വസ്ഥത: നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു

Dec 27, 2025 03:39 PM

ശാരീരിക അസ്വസ്ഥത: നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു

ശാരീരിക അസ്വസ്ഥത: നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി...

Read More >>
Top Stories










News Roundup