#UAE Malayali #Expat Death #Umm Al Quwain #Obituary
ഉമ്മൽ ഖുവൈൻ: (https://gcc.truevisionnews.com/) യുഎഇയിലെ ഏറ്റവും പ്രായം കൂടിയ മലയാളി പ്രവാസി വനിതകളിൽ ഒരാളായ കോട്ടയം മാങ്ങാനം സ്വദേശിനി പുത്തൻപുരയ്ക്കൽ അന്നമ്മ വർഗീസ് (96) അന്തരിച്ചു. കഴിഞ്ഞ 9 വർഷമായി ഉമ്മൽഖുവൈനിൽ മകൻ കുരുവിള പി. വർഗീസിന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. പരേതനായ പി.സി. വർഗീസിന്റെ ഭാര്യയാണ്.
മക്കൾ: അഡ്വ. പി.വി. ചെറിയാൻ, ജോൺ പി. വർഗീസ് (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ), ഏലിയാമ്മ വർഗീസ് (റിട്ട. അസി. സെക്രട്ടറി, റബ്ബർ ബോർഡ്), കുരുവിള പി. വർഗീസ് (മാനേജർ, ഖത്തർ ജനറൽ ഇൻഷുറൻസ്, ദുബായ്). മരുമക്കൾ: ഏലിയാമ്മ ചെറിയാൻ, ഡെയ്സി കുരുവിള (റിട്ട. കാനറാ ബാങ്ക് മാനേജർ), ഡോ. എലിസബത്ത് തോമസ് (പെറ്റ്സ് ഒയാസിസ്, യുഎഇ). കൊച്ചുമക്കൾ: നിതീഷ്, പ്രതിഷ്, അജു, അനു, അനീന, അജുന, ഇവാന, എവിറ്റ.
ഇന്ന് (ശനി) ഉച്ചയ്ക്ക് 1.30ന് മുഹൈസിന(സോണാപൂർ) ഗവ.മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാമിങ്ങിന് ശേഷം മൃതദേഹം രാത്രി 9.45നുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച (22.07.2026) ഉച്ചയ്ക്ക് ശേഷം 2.30ന് കോട്ടയം പുതുപ്പള്ളി റബർ ബോർഡ് സെന്റ് മേരീസ് മാർത്തോമാ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Content Highlight: Oldest Malayali Expat Woman in UAE, Annamma Varghese, Passes Away at 96

























.jpeg)









