#West Asia Conflict #Iran #USA #Kuwait #Bahrain #Hormuz Strait #Donald Trump
( https://gcc.truevisionnews.com/ ) പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം. അമേരിക്കയുടെ തുടർ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിലും ബഹ്റൈനിലും പുലർച്ചെ ആക്രമണമുണ്ടായി.കുവൈറ്റിൽ കടൽവെള്ള ശുചീകരണ പ്ലാന്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
വൈദ്യുത കേന്ദ്രങ്ങൾക്കു നേരെയും ആക്രമണമുണ്ടായതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.തുടർച്ചയായ ഏഴാം ദിവസവും ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ചബഹാർ തുറമുഖത്തെ നിരീക്ഷണ ടവർ തകർത്തതായി യുഎസ് സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ ട്രാക്ക് ചെയ്യാനും ലക്ഷ്യം കണ്ടെത്താനുമുള്ള ഐആർജിസിയുടെ ശേഷിയെ ഇത് കാര്യമായി ബാധിക്കുമെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.
ഇറാനിലേക്ക് കരയാക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ആകാശത്ത് വെച്ച് പോർവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ കഴിയുന്ന കൂടുതൽ ജെറ്റുകൾ ഇസ്രയേലിലേക്ക് അയക്കാനും ട്രംപ് ഉത്തരവിട്ടു.അമേരിക്കയുടെ ആക്രമണത്തിൽ തെക്കൻ ഇറാനിലെ നിരവധി പാലങ്ങൾ തകർന്നു.
ബന്ദർ അബ്ബാസിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ആക്രമണത്തിൽ തകർക്കപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇന്നലെ ഇറാനിൽ കൊല്ലപ്പെട്ട 8 പേരിൽ 3 പേർ പാലം ആക്രമിക്കപ്പെട്ടപ്പോഴാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. എണ്ണ, വൈദ്യുതി കേന്ദ്രങ്ങൾക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഘർഷം വ്യാപിക്കുന്നതോടെ രാജ്യാന്തര വിമാന സർവീസുകളിലും നിയന്ത്രണമുണ്ട്. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും നയതന്ത്ര ചർച്ചയിലൂടെ പ്രശ്നപരിഹാരം വേണമെന്നും യുഎൻ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.
Content Highlight: Tensions Escalate In West Asia, Iran Strikes Kuwait And Bahrain After US Attacks
#West Asia Conflict #Iran #USA #Kuwait #Bahrain #Hormuz Strait #Donald Trump



















.jpeg)









