https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഖത്തറിൽ മിസൈൽ അവശിഷ്ടം വീണ് ഒരു കുട്ടിക്ക് പരിക്ക്; സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ മിസൈൽ അവശിഷ്ടം വീണ് ഒരു കുട്ടിക്ക് പരിക്ക്; സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയം
2026-07-17T16:42:00 | By Fidha Parvin
#Latest news #Qatar #Iran Missile #Strait of Hormuz #Indian Ships #Middle East Conflict #US Iran

ദോഹ: (gcc.truevisionnews.com) പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിൽ ഇറാന്റെ മിസൈൽ അവശിഷ്ടം പതിച്ച് കുട്ടിക്ക് പരിക്കേറ്റു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കേറ്റ കുട്ടിക്ക് നിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ 3.30 മുതൽ 5.30 വരെ ദോഹയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഏതാനും മിസൈലുകളെ പ്രതിരോധ മന്ത്രാലയം തകർത്തതായും അധികൃതർ വ്യക്തമാക്കി.

അതിനിടെ, ഇറാന്റെ തുടർച്ചയായ ആറാം ദിനവും യു.എസ് ആക്രമണം നേരിടുകയാണ്. ബന്ദർ അബ്ബാസിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹോർമോസ്ഗാൻ പ്രവിശ്യയിലുണ്ടായ മറ്റ് ആക്രമണങ്ങളിൽ രണ്ട് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുവൈറ്റും ജോർദാനും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ തിരിച്ചടിയും തുടരുകയാണ്. എന്നാൽ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആവർത്തിച്ചു.

സംഘർഷം കടുത്തതോടെ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കടലിടുക്ക് കടക്കാനായി അപേക്ഷ നൽകിയവയിൽ ഇന്ത്യൻ കപ്പലുകളാണ് മുന്നിൽ.

ഹോർമൂസിൽ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളിൽ 20 ശതമാനവും പേർഷ്യൻ ഗൾഫിലേക്ക് കടക്കാനുള്ളവയിൽ 21 ശതമാനവും ഇന്ത്യയിൽ നിന്നുള്ള കപ്പലുകളാണ്. ചൈനയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

Content Highlight: Qatar: Child Injured by Iranian Missile Debris, Indian Ships Queue at Strait of Hormuz

#Latest news #Qatar #Iran Missile #Strait of Hormuz #Indian Ships #Middle East Conflict #US Iran

Next TV

adimage
Related Stories
ശ്രദ്ധിച്ചോ മക്കളേ, പിഴ വീഴും! ലോകകപ്പ് ഫൈനൽ അനധികൃത ലിങ്കുകൾ വഴി കാണുന്നവർക്ക് കനത്ത പിഴയുമായി യുഎഇ

Jul 17, 2026 05:06 PM

ശ്രദ്ധിച്ചോ മക്കളേ, പിഴ വീഴും! ലോകകപ്പ് ഫൈനൽ അനധികൃത ലിങ്കുകൾ വഴി കാണുന്നവർക്ക് കനത്ത പിഴയുമായി യുഎഇ

ലോകകപ്പ് ഫൈനൽ അനധികൃത വെബ്സൈറ്റുകളിൽ കാണുന്നവർക്ക് 10,000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴ. സൈബർ ഭീഷണിയും. സുരക്ഷിതമായി beIN Sports, TOD വഴി കാണാനുള്ള...

Read More >>
ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്;  സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി

Jul 17, 2026 03:53 PM

ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്; സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി

സൗദി അറേബ്യയിൽ വർഷത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള ജംറത് അൽ-ഖൈദ് സീസൺ ആരംഭിച്ചു. ജൂലൈ മുതൽ ഓഗസ്റ്റ് വരെ നീണ്ടുനിൽക്കുന്ന ഈ കാലത്ത് ശക്തമായ ചൂടും...

Read More >>
കുവൈത്തിലെ ജലശുദ്ധീകരണ - വൈദ്യുതി നിലയത്തിന് നേരെ ഇറാന്‍റെ ആക്രമണം

Jul 17, 2026 03:38 PM

കുവൈത്തിലെ ജലശുദ്ധീകരണ - വൈദ്യുതി നിലയത്തിന് നേരെ ഇറാന്‍റെ ആക്രമണം

ഇറാൻ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാട്. തീ നിയന്ത്രിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മന്ത്രാലയത്തിന്റെ...

Read More >>
ഇത് വെറുമൊരു ചൂടല്ല, തീപ്പൊരിയാണ്! 50 ഡിഗ്രിയോട് അടുത്ത് ഒമാൻ, കടുത്ത മുന്നറിയിപ്പുമായി അതോറിറ്റി

Jul 17, 2026 02:04 PM

ഇത് വെറുമൊരു ചൂടല്ല, തീപ്പൊരിയാണ്! 50 ഡിഗ്രിയോട് അടുത്ത് ഒമാൻ, കടുത്ത മുന്നറിയിപ്പുമായി അതോറിറ്റി

ഒമാനിൽ കടുത്ത വേനൽ. ദോഫാർ മുഖ്‌ഷിനിൽ 49.4 ഡിഗ്രി. മുഖൈസിന 48.9, ഹൈമ 48.4. ചൂട് പ്രതിരോധിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ...

Read More >>
ലഹരി നിർമാർജനത്തിന് 'ഡിജിറ്റൽ വേട്ട'; ആഗോള മാതൃകയാകാൻ പുത്തൻ സാങ്കേതികവിദ്യയുമായി യു.എ.ഇ

Jul 17, 2026 01:31 PM

ലഹരി നിർമാർജനത്തിന് 'ഡിജിറ്റൽ വേട്ട'; ആഗോള മാതൃകയാകാൻ പുത്തൻ സാങ്കേതികവിദ്യയുമായി യു.എ.ഇ

സിന്തറ്റിക് ലഹരിക്കും ഓൺലൈൻ കടത്തിനും എതിരെ യുഎഇ. 2024-2031 തന്ത്രം. എഐ, ഡേറ്റ വിശകലനം. ഹിസ്ൻ 80044 വഴി രഹസ്യ...

Read More >>
ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം; ബഹ്‌റൈനില്‍ അപായ സൈറണുകള്‍, വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

Jul 17, 2026 01:02 PM

ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം; ബഹ്‌റൈനില്‍ അപായ സൈറണുകള്‍, വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം. കുവൈത്തും...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage