https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ലഹരി നിർമാർജനത്തിന് 'ഡിജിറ്റൽ വേട്ട'; ആഗോള മാതൃകയാകാൻ പുത്തൻ സാങ്കേതികവിദ്യയുമായി യു.എ.ഇ

ലഹരി നിർമാർജനത്തിന് 'ഡിജിറ്റൽ വേട്ട'; ആഗോള മാതൃകയാകാൻ പുത്തൻ സാങ്കേതികവിദ്യയുമായി യു.എ.ഇ
2026-07-17T13:31:00 | By Susmitha Surendran
#UAE Anti Drug #Synthetic Drugs #Drug Trafficking #Abu Dhabi

അബുദാബി:( https://gcc.truevisionnews.com/) സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ലഹരിമരുന്ന് കച്ചവടത്തിനുമെതിരെ കർശന നടപടികളുമായി യു.എ.ഇ. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ലഹരി മാഫിയയെ നേരിടുന്നതിൽ രാജ്യം ആഗോളതലത്തിൽ മാതൃകയാവുകയാണെന്ന് നാഷനൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി അറിയിച്ചു.

2024–2031 ദേശീയ ലഹരിവിരുദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് യുഎഇയുടെ പുതിയ നടപടികൾ. നാഷനൽ ഡ്രഗ് എൻഫോഴ്സ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങൾ ശക്തമാക്കി.

എഐ, ഡേറ്റാ വിശകലനം, സൈബർ നിരീക്ഷണം എന്നിവ ഉപയോഗപ്പെടുത്തി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന ലഹരി കച്ചവടവും കടത്തു ശൃംഖലകളും കണ്ടെത്തി തകർക്കാനാണ് ലക്ഷ്യം. സോഷ്യൽ മീഡിയ, ഡാർക്ക് വെബ്, ഓൺലൈൻ പേയ്മെന്റ് വഴിയുള്ള ഇടപാടുകൾ എന്നിവയും അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

"ലഹരി നിർമാർജനം ചെയ്യാനുള്ള പോരാട്ടത്തിൽ ഒന്നിക്കാം" എന്ന സന്ദേശവുമായി ദേശീയ ലഹരിവിരുദ്ധ ക്യാംപെയിനും നടപ്പാക്കുന്നുണ്ട്.കുടുംബങ്ങൾ, സ്കൂളുകൾ, കോളജുകൾ, സമൂഹ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റുകയും ബോധവൽക്കരണം ശക്തമാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കൂളുകളിലും തൊഴിലിടങ്ങളിലും ലഹരിവിരുദ്ധ ക്ലാസുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

Content Highlight: UAE Launches AI Driven Anti Drug Strategy 2024-2031, Hisn Helpline 80044

#UAE Anti Drug #Synthetic Drugs #Drug Trafficking #Abu Dhabi

Next TV

adimage
Related Stories
ഇത് വെറുമൊരു ചൂടല്ല, തീപ്പൊരിയാണ്! 50 ഡിഗ്രിയോട് അടുത്ത് ഒമാൻ, കടുത്ത മുന്നറിയിപ്പുമായി അതോറിറ്റി

Jul 17, 2026 02:04 PM

ഇത് വെറുമൊരു ചൂടല്ല, തീപ്പൊരിയാണ്! 50 ഡിഗ്രിയോട് അടുത്ത് ഒമാൻ, കടുത്ത മുന്നറിയിപ്പുമായി അതോറിറ്റി

ഒമാനിൽ കടുത്ത വേനൽ. ദോഫാർ മുഖ്‌ഷിനിൽ 49.4 ഡിഗ്രി. മുഖൈസിന 48.9, ഹൈമ 48.4. ചൂട് പ്രതിരോധിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ...

Read More >>
ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം; ബഹ്‌റൈനില്‍ അപായ സൈറണുകള്‍, വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

Jul 17, 2026 01:02 PM

ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം; ബഹ്‌റൈനില്‍ അപായ സൈറണുകള്‍, വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം. കുവൈത്തും...

Read More >>
'വാർത്ത തെറ്റ്, ദുബായിൽ സ്ഫോടനമുണ്ടായിട്ടില്ല'; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് അധികൃതർ

Jul 17, 2026 06:15 AM

'വാർത്ത തെറ്റ്, ദുബായിൽ സ്ഫോടനമുണ്ടായിട്ടില്ല'; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് അധികൃതർ

ദുബായ് ഡൗൺ ടൗണിൽ സ്ഫോടനമുണ്ടായെന്ന റോയിട്ടേഴ്സിന്റെ റിപ്പോർട്ട് തെറ്റെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്. നഗരത്തിൽ അത്തരമൊരു സംഭവം...

Read More >>
മുന്നറിയിപ്പ്....! വ്യാജ പരസ്യങ്ങളിൽ വീഴരുത്: സലാലയിൽ അം​ഗീകൃത താമസസ്ഥലങ്ങൾ മാത്രം ബുക്ക് ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം

Jul 16, 2026 07:01 PM

മുന്നറിയിപ്പ്....! വ്യാജ പരസ്യങ്ങളിൽ വീഴരുത്: സലാലയിൽ അം​ഗീകൃത താമസസ്ഥലങ്ങൾ മാത്രം ബുക്ക് ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം

ഒമാൻ സലാലയിൽ ലൈസൻസില്ലാത്ത ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യരുതെന്ന് ടൂറിസം മന്ത്രാലയം. സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വഞ്ചിതരാകരുത്....

Read More >>
യുഎഇയിലേക്ക് ഇനി എളുപ്പത്തിൽ  പോകാം....! സ്പോൺസർ വേണ്ട; വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസ പ്രഖ്യാപിച്ച് ദുബായ്

Jul 16, 2026 01:17 PM

യുഎഇയിലേക്ക് ഇനി എളുപ്പത്തിൽ പോകാം....! സ്പോൺസർ വേണ്ട; വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസ പ്രഖ്യാപിച്ച് ദുബായ്

വിദേശികൾക്ക് 5 വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ യുഎഇ പ്രഖ്യാപിച്ചു. ഓരോ തവണയും 90 ദിവസം വരെ തങ്ങാം. സ്പോൺസർ...

Read More >>
ജന്മദിനാഘോഷം കണ്ണീർക്കടലായി....: ദുബായിൽ ജെറ്റ് സ്കി അപകടത്തിൽ 18 വയസുകാരി  മുങ്ങിമരിച്ചു; സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 16, 2026 12:48 PM

ജന്മദിനാഘോഷം കണ്ണീർക്കടലായി....: ദുബായിൽ ജെറ്റ് സ്കി അപകടത്തിൽ 18 വയസുകാരി മുങ്ങിമരിച്ചു; സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

ദുബായിൽ വിനോദയാത്രയ്ക്കിടെ ജെറ്റ് സ്കി അപകടം. പിറന്നാൾ ആഘോഷിക്കാൻ ഇറങ്ങിയ 18 കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ്...

Read More >>
Top Stories

adimage
News Roundup

adimage adimage adimage