#Dubai Police #UAE News #Workers Welfare #Summer Heat #Shade And Reward #Dubai
ദുബൈ: (gcc.truevisionnews.com) കടുത്ത ചൂടിലും ജോലി ചെയ്യുന്ന നിർമാണത്തൊഴിലാളികൾക്ക് ആശ്വാസവുമായി ദുബൈ പൊലീസിന്റെ ‘ഷെയ്ഡ് ആൻഡ് റിവാർഡ്’ കാമ്പയിൻ നാലാം വാരത്തിലേക്ക് കടന്നു. ഇത്തവണ വാദി അൽ സഫ, വെർസൈൽസ് ടവർ പ്രദേശങ്ങളിലെ 800-ലേറെ തൊഴിലാളികൾക്കാണ് കാരുണ്യഹസ്തം നീണ്ടത്.
അൽ ബർഷ പൊലീസ് സ്റ്റേഷൻ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സ്, ദുബൈ പൊലീസ് ഹെൽത്ത് സെന്റർ, ‘താങ്ക് യു ഫോർ യുവർ ഗിവിങ്’ വളന്റിയർ ടീം, അബു അൽനാഗ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനി എന്നിവരുമായി ചേർന്നാണ് ദുബൈ പൊലീസിന്റെ പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ പദ്ധതി നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, ലഘുഭക്ഷണം, വെയിൽ കൊള്ളാതിരിക്കാനുള്ള കുടകൾ എന്നിവ വിതരണം ചെയ്തു. കഠിനമായ ചൂടുകാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെക്കുറിച്ചും ശരീരം ജലാംശം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
ഉച്ചസമയത്തെ കഠിനമായ വെയിൽ ഏൽക്കാതിരിക്കാൻ യു.എ.ഇ മാനവശേഷി മന്ത്രാലയം നടപ്പാക്കുന്ന ‘മിഡ് ഡേ ബ്രേക്ക്’ നിയമത്തെക്കുറിച്ച് തൊഴിലാളികൾക്ക് വിശദീകരണം നൽകി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണി വരെ പുറത്തെ ജോലികൾ നിരോധിക്കുന്നതാണ് ഈ നിയമം.
നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ ഓർമിപ്പിച്ചു.യു.എ.ഇ ഭരണാധികാരികൾ മാനുഷിക മൂല്യങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ കാമ്പയിൻ എന്ന് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ അഹമ്മദ് ബുഹാജീർ പറഞ്ഞു.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സമൂഹത്തിന്റെ എല്ലാ മേഖലകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.ചൂട് രൂക്ഷമാകുന്ന ഈ സമയത്ത് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി ഇത്തരം കാമ്പയിനുകൾ തുടർന്നും നടത്തുമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
Content Highlight: Dubai Police Shade And Reward Campaign Helps 800 Workers Beat Summer Heat
#Dubai Police #UAE News #Workers Welfare #Summer Heat #Shade And Reward #Dubai





















.png)









