https://securepubads.g.doubleclick.net/tag/js/gpt.js
adimage
adimage
2026-07-15T20:35:00

#Abu Dhabi #UAE News #E-Scooter #Traffic Safety #Abu Dhabi Police

അബുദാബി: (gcc.truevisionnews.com) അബുദാബിയിൽ ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്ത്. അപകടത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി 'സ്മാർട്ട് റോഡ് സേഫ്റ്റി' ബോധവത്ക്കരണ വീഡിയോ പൊലീസ് പുറത്തുവിട്ടു.

നിർദ്ദിഷ്ട പാതകളിലൂടെയല്ലാതെ ഇ-സ്കൂട്ടർ ഓടിക്കുന്നതാണ് ഗുരുതരമായ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പ്രധാന റോഡുകൾ മുറിച്ചുകടക്കുന്നതും വാഹനങ്ങൾ വരുന്ന എതിർദിശയിലൂടെ അപകടകരമായി സ്കൂട്ടർ ഓടിക്കുന്നതുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്.ഇ-സ്കൂട്ടറുകൾക്ക് വേണ്ടി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ട്രാക്കുകളിലൂടെയോ അനുവദനീയമായ സ്ഥലങ്ങളിലൂടെയോ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് കർശന നിർദ്ദേശം നൽകി. പ്രധാന റോഡുകളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പാടില്ല.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.യാത്രക്കാർ ഹെൽമെറ്റ്, കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കുമുള്ള ഗാർഡുകൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.

കുട്ടികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ അവരെ പഠിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.

ആധുനിക യാത്രാ ഉപാധികൾ ഉപയോഗിക്കുമ്പോൾ പോസിറ്റീവ് സിറ്റിസൺഷിപ്പ് കാത്തുസൂക്ഷിക്കണമെന്നും ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതിലൂടെ മാത്രമേ അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കൂ എന്നും പൊലീസ് പറഞ്ഞു. 'സ്മാർട്ട് റോഡ് സേഫ്റ്റി' എന്ന തന്ത്രപ്രധാനമായ ലക്ഷ്യം കൈവരിക്കുന്നതിനായി പരിശോധനകളും ബോധവത്ക്കരണ പരിപാടികളും തുടരുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

Content Highlight: Abu Dhabi Police Warns E-Scooter Riders After Accident Video Goes Viral

#Abu Dhabi #UAE News #E-Scooter #Traffic Safety #Abu Dhabi Police

Next TV

Top Stories










adimage
News Roundup






adimage adimage
Entertainment News





adimage