https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

യുഎഇയിലേക്ക് ഇനി എളുപ്പത്തിൽ പോകാം....! സ്പോൺസർ വേണ്ട; വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസ പ്രഖ്യാപിച്ച് ദുബായ്

യുഎഇയിലേക്ക് ഇനി എളുപ്പത്തിൽ  പോകാം....! സ്പോൺസർ വേണ്ട; വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസ പ്രഖ്യാപിച്ച് ദുബായ്
2026-07-16T13:17:00 | By Susmitha Surendran
#UAE Visa #Dubai #Multiple Entry #Tourism

ദുബായ് : (https://gcc.truevisionnews.com/) വിദേശ വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത. വിദേശ വിനോദസഞ്ചാരികൾക്കായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വീസയുമായി യുഎഇ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഇക്കാര്യം അറിയിച്ചത്.

ഈ വീസ ലഭിക്കുന്നതിന് സ്പോൺസറുടെയോ ആതിഥേയന്റെയോ ആവശ്യമില്ല എന്നതാണ് പ്രധാന പ്രത്യേകത. പുതിയ സംവിധാനത്തിലൂടെ ഓരോ സന്ദർശനത്തിലും 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ സഞ്ചാരികൾക്ക് സാധിക്കും. ആവശ്യമെങ്കിൽ കാലാവധി മറ്റൊരു 90 ദിവസത്തേക്ക് കൂടി നീട്ടി നൽകാനും വ്യവസ്ഥയുണ്ട്. എന്നാൽ ഒരു വർഷം പരമാവധി 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവാദമുണ്ടാകില്ല.

ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനം എന്നിവയ്ക്കായി യുഎഇയിൽ പതിവായി വന്നുപോകുന്നവർക്ക് ഈ വിസ ഏറെ ഗുണം ചെയ്യും. സ്പോൺസർ, ആതിഥേയൻ എന്നിവരുടെ അനുമതി ആവശ്യമില്ലാത്തതിനാൽ അപേക്ഷാ പ്രക്രിയയും ലളിതമാണ്. ജിഡിആർഎഫ്എയുടെ വെബ്സൈറ്റ് വഴിയോ അംഗീകൃത ടൈപ്പിംഗ് സെന്ററുകൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

പാസ്പോർട്ട്, ഫോട്ടോ, ബാങ്ക് സ്റ്റേറ്റ്മെന്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് പ്രധാന രേഖകൾ. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും വിദേശ നിക്ഷേപം ആകർഷിക്കുകയുമാണ് പുതിയ വിസയുടെ ലക്ഷ്യം.

Content Highlight: UAE Launches 5 Year Multiple Entry Tourist Visa For Foreign Visitors

#UAE Visa #Dubai #Multiple Entry #Tourism

Next TV

adimage
Related Stories
ജന്മദിനാഘോഷം കണ്ണീർക്കടലായി....: ദുബായിൽ ജെറ്റ് സ്കി അപകടത്തിൽ 18 വയസുകാരി  മുങ്ങിമരിച്ചു; സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 16, 2026 12:48 PM

ജന്മദിനാഘോഷം കണ്ണീർക്കടലായി....: ദുബായിൽ ജെറ്റ് സ്കി അപകടത്തിൽ 18 വയസുകാരി മുങ്ങിമരിച്ചു; സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

ദുബായിൽ വിനോദയാത്രയ്ക്കിടെ ജെറ്റ് സ്കി അപകടം. പിറന്നാൾ ആഘോഷിക്കാൻ ഇറങ്ങിയ 18 കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ്...

Read More >>
കടമില്ല, ഭാരമില്ല; മാസത്തവണയായി വാടകയടയ്ക്കാൻ അബുദാബിയിൽ പുതിയ വഴി

Jul 16, 2026 08:53 AM

കടമില്ല, ഭാരമില്ല; മാസത്തവണയായി വാടകയടയ്ക്കാൻ അബുദാബിയിൽ പുതിയ വഴി

അബുദാബിയിൽ വാടക മാസതവണകളായി അടയ്ക്കാനുള്ള പുതിയ ഡിജിറ്റൽ സംവിധാനം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാം. 2026 അവസാനത്തോടെ കൂടുതൽ പേർക്ക്...

Read More >>
അബുദാബിയിൽ ഇ-സ്കൂട്ടർ അപകടം; പിന്നാലെ കർശന മുന്നറിയിപ്പുമായി പൊലീസ്

Jul 15, 2026 08:35 PM

അബുദാബിയിൽ ഇ-സ്കൂട്ടർ അപകടം; പിന്നാലെ കർശന മുന്നറിയിപ്പുമായി പൊലീസ്

അബുദാബിയിൽ ഇ-സ്കൂട്ടർ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. നിർദ്ദിഷ്ട പാതകളിലൂടെ മാത്രം ഓടിക്കണമെന്നും ഹെൽമെറ്റ് നിർബന്ധമാണെന്നും...

Read More >>
 കോഴിക്കോട് നരിക്കുനി സ്വദേശി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മരിച്ചു

Jul 15, 2026 06:45 PM

കോഴിക്കോട് നരിക്കുനി സ്വദേശി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മരിച്ചു

ബഹ്‌റൈൻ റിഫയിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ദീൻ ചുള്ളിയാട്ട് മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
മദീനയിൽ വാഹനത്തിന് തീപിടിച്ചു; സിവിൽ ഡിഫൻസ് തീയണച്ചു, ആർക്കും പരിക്കില്ല

Jul 15, 2026 05:44 PM

മദീനയിൽ വാഹനത്തിന് തീപിടിച്ചു; സിവിൽ ഡിഫൻസ് തീയണച്ചു, ആർക്കും പരിക്കില്ല

സൗദി മദീനയിലെ അൽ ഖസ്‌വയിൽ വാഹനത്തിനുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് അണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കാരണം സംബന്ധിച്ച് അന്വേഷണം...

Read More >>
പ്രവാസി മലയാളി അജ്മാനിൽ മരിച്ചു

Jul 15, 2026 02:31 PM

പ്രവാസി മലയാളി അജ്മാനിൽ മരിച്ചു

യുഎഇ അജ്മാനിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി സാലിഹ് ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക്...

Read More >>
Top Stories

adimage
News Roundup

adimage adimage adimage