#Dubai News #UAE #Reuters #Explosion Rumor #Reuters News Fake
ദുബായ്: ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് ഔദ്യോഗികമായി നിഷേധിച്ചു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് നൽകിയ വാർത്തയ്ക്കെതിരെയാണ് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് രംഗത്തെത്തിയത്.
റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പൂർണമായും തെറ്റാണെന്ന് മീഡിയ ഓഫീസ് വ്യക്തമാക്കി. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും മാധ്യമങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.ദുബായിലെ പ്രധാന ബിസിനസ് കേന്ദ്രമായ ഡൗൺ ടൗൺ ഏരിയയിൽ വലിയ സ്ഫോടനം ഉണ്ടായെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.
സ്ഫോടന ശബ്ദം കേട്ടതായി നിരവധി പേർ പറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെ ദുബായിൽ താമസിക്കുന്നവർക്കും പ്രവാസികൾക്കും ഇടയിൽ വലിയ ആശങ്ക ഉടലെടുത്തിരുന്നു.എന്നാൽ ദുബായിൽ അത്തരത്തിൽ ഒരു സംഭവവും നടന്നിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
നഗരത്തിൽ സാധാരണ ജീവിതം പൂർവ്വാധികം തുടരുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.നിലവിൽ ഡൗൺ ടൗൺ ഉൾപ്പെടെ ദുബായിലെ മുഴുവൻ പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും എല്ലാം സാധാരണ നിലയിലാണെന്നും പോലീസ് അറിയിച്ചു.
Content Highlight: Dubai Government Denies Explosion Reports | Reuters News Fake
#Dubai News #UAE #Reuters #Explosion Rumor #Reuters News Fake




















.png)
.jpeg)
.jpeg)







