https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

കുവൈത്തിലെ ജലശുദ്ധീകരണ - വൈദ്യുതി നിലയത്തിന് നേരെ ഇറാന്‍റെ ആക്രമണം

കുവൈത്തിലെ ജലശുദ്ധീകരണ - വൈദ്യുതി നിലയത്തിന് നേരെ ഇറാന്‍റെ ആക്രമണം
2026-07-17T15:38:00 | By Fidha Parvin
#Latest news #Kuwait #Iran Attack #Power Plant #Water Desalination #Middle East #Electricity

കുവൈത്ത് സിറ്റി:(https://truevisionnews.com/)  ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി - ജലം - പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീപിടിത്തമുണ്ടാവുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തു. ജനറൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘങ്ങളും സ്ഥലത്തെത്തി കേടുപാടുകൾ വിലയിരുത്തി വരികയാണ്. നിലയം സുരക്ഷിതമാക്കാനും വൈദ്യുതി ഉൽപാദന യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ദേശീയ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും വൈദ്യുതി - ജല വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാനും എൻജിനീയർമാരും അടിയന്തര സംഘങ്ങളും രാപ്പകൽ പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ സഹായിക്കും. സംഭവവുമായി ബന്ധപ്പെട്ട തുടർവിവരങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അധികൃതർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Content Highlight: Iran Attack Damages Kuwait Power and Water Plant, Ministry Urges Power Conservation

#Latest news #Kuwait #Iran Attack #Power Plant #Water Desalination #Middle East #Electricity

Next TV

adimage
Related Stories
ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്;  സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി

Jul 17, 2026 03:53 PM

ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്; സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി

സൗദി അറേബ്യയിൽ വർഷത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള ജംറത് അൽ-ഖൈദ് സീസൺ ആരംഭിച്ചു. ജൂലൈ മുതൽ ഓഗസ്റ്റ് വരെ നീണ്ടുനിൽക്കുന്ന ഈ കാലത്ത് ശക്തമായ ചൂടും...

Read More >>
ഇത് വെറുമൊരു ചൂടല്ല, തീപ്പൊരിയാണ്! 50 ഡിഗ്രിയോട് അടുത്ത് ഒമാൻ, കടുത്ത മുന്നറിയിപ്പുമായി അതോറിറ്റി

Jul 17, 2026 02:04 PM

ഇത് വെറുമൊരു ചൂടല്ല, തീപ്പൊരിയാണ്! 50 ഡിഗ്രിയോട് അടുത്ത് ഒമാൻ, കടുത്ത മുന്നറിയിപ്പുമായി അതോറിറ്റി

ഒമാനിൽ കടുത്ത വേനൽ. ദോഫാർ മുഖ്‌ഷിനിൽ 49.4 ഡിഗ്രി. മുഖൈസിന 48.9, ഹൈമ 48.4. ചൂട് പ്രതിരോധിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ...

Read More >>
ലഹരി നിർമാർജനത്തിന് 'ഡിജിറ്റൽ വേട്ട'; ആഗോള മാതൃകയാകാൻ പുത്തൻ സാങ്കേതികവിദ്യയുമായി യു.എ.ഇ

Jul 17, 2026 01:31 PM

ലഹരി നിർമാർജനത്തിന് 'ഡിജിറ്റൽ വേട്ട'; ആഗോള മാതൃകയാകാൻ പുത്തൻ സാങ്കേതികവിദ്യയുമായി യു.എ.ഇ

സിന്തറ്റിക് ലഹരിക്കും ഓൺലൈൻ കടത്തിനും എതിരെ യുഎഇ. 2024-2031 തന്ത്രം. എഐ, ഡേറ്റ വിശകലനം. ഹിസ്ൻ 80044 വഴി രഹസ്യ...

Read More >>
ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം; ബഹ്‌റൈനില്‍ അപായ സൈറണുകള്‍, വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

Jul 17, 2026 01:02 PM

ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം; ബഹ്‌റൈനില്‍ അപായ സൈറണുകള്‍, വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം. കുവൈത്തും...

Read More >>
'വാർത്ത തെറ്റ്, ദുബായിൽ സ്ഫോടനമുണ്ടായിട്ടില്ല'; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് അധികൃതർ

Jul 17, 2026 06:15 AM

'വാർത്ത തെറ്റ്, ദുബായിൽ സ്ഫോടനമുണ്ടായിട്ടില്ല'; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് അധികൃതർ

ദുബായ് ഡൗൺ ടൗണിൽ സ്ഫോടനമുണ്ടായെന്ന റോയിട്ടേഴ്സിന്റെ റിപ്പോർട്ട് തെറ്റെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്. നഗരത്തിൽ അത്തരമൊരു സംഭവം...

Read More >>
മുന്നറിയിപ്പ്....! വ്യാജ പരസ്യങ്ങളിൽ വീഴരുത്: സലാലയിൽ അം​ഗീകൃത താമസസ്ഥലങ്ങൾ മാത്രം ബുക്ക് ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം

Jul 16, 2026 07:01 PM

മുന്നറിയിപ്പ്....! വ്യാജ പരസ്യങ്ങളിൽ വീഴരുത്: സലാലയിൽ അം​ഗീകൃത താമസസ്ഥലങ്ങൾ മാത്രം ബുക്ക് ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം

ഒമാൻ സലാലയിൽ ലൈസൻസില്ലാത്ത ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യരുതെന്ന് ടൂറിസം മന്ത്രാലയം. സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വഞ്ചിതരാകരുത്....

Read More >>
Top Stories

adimage
News Roundup

adimage adimage adimage