പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു
Jul 4, 2026 07:06 AM | By VIPIN P V
#Latest News #Heart Attack #Malayali Death #Riyadh

റിയാദ്: (gcc.truevisionnews.com) എറണാകുളം ആലുവ തായ്​ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ (39) റിയാദിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അമീർ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ രണ്ട് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. യൂസുഫ് ഖാൻ ആണ് പിതാവ്, മാതാവ്: താഹിറ.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അഞ്ച് ദിവസം മുമ്പ് താമസസ്ഥലത്തിനടുത്തുള്ള ക്ലിനിക്കിൽ തഫ്സീർ ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോൺസർ റെഡ്ക്രസൻറുമായി ബന്ധപ്പെടുകയും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമീർ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി പ്രസിഡൻറ്​ ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ് മൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, വലീദ് ഖാൻ, തഫ്സീറിന്റെ സുഹൃത്ത് ഹാഷിം ആലപ്പുഴ എന്നിവരാണ് ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തുള്ളത്.

Content Highlight: A young expatriate Malayali died of a heart attack in Riyadh

#Latest News #Heart Attack #Malayali Death #Riyadh

Next TV

Related Stories
ഉത്സവ ആഘോഷത്തോടെ; ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പ് സീസണിന് തുടക്കം

Jul 3, 2026 03:12 PM

ഉത്സവ ആഘോഷത്തോടെ; ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പ് സീസണിന് തുടക്കം

ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പ് സീസണിന്...

Read More >>
Top Stories










News Roundup






Entertainment News