#Latest News #Dubai #Gold Rate #Increase
ദുബായ്: (gcc.truevisionnews.com) രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് ദുബായിൽ സ്വർണവിലയിൽ വലിയ വർധന. രണ്ട് ദിവസമായി തുടരുന്ന വിലക്കയറ്റത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെ 24 കാരറ്റ് സ്വർണത്തിന്റെ വില വീണ്ടും 500 ദിർഹത്തിന് മുകളിലെത്തി. രാവിലെ 9.52-ലെ കണക്കുപ്രകാരം 24 കാരറ്റ് സ്വർണം ഗ്രാമിന് 503.50 ദിർഹമാണ് നിരക്ക്. വ്യാഴാഴ്ച ഇത് 494.75 ദിർഹം മാത്രമായിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 466.25 ദിർഹമായാണ് വില വർധിച്ചത്.
ജൂൺ മൂന്നാം വാരത്തിലുണ്ടായിരുന്ന നിരക്കിലേക്കാണ് നിലവിൽ സ്വർണവില തിരിച്ചെത്തിയിരിക്കുന്നത്. എങ്കിലും ജൂൺ ആദ്യവാരത്തിലുണ്ടായിരുന്ന റെക്കോർഡ് നിരക്കിൽ നിന്ന് (24 കാരറ്റ് 538.50 ദിർഹം) വില ഇപ്പോഴും താഴെയാണ്.
ജൂൺ മാസത്തിന്റെ അവസാന ദിവസങ്ങളിൽ 485.25 ദിർഹം വരെ താഴ്ന്ന ശേഷമാണ് ജൂലൈ ആദ്യം സ്വർണവില വീണ്ടും കുതിച്ചുയർന്നത്. അമേരിക്കയിലെ തൊഴിൽ മേഖലയിലെ വളർച്ചാ നിരക്ക് മന്ദഗതിയിലാണെന്ന റിപ്പോർട്ടുകളാണ് സ്വർണവിലയിലെ ഈ മാറ്റത്തിന് പ്രധാന കാരണം.
പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറവാണെന്ന സൂചനകൾ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,195 ഡോളർ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

Content Highlight: Gold prices have risen again in Dubai




































