#UAE soldier #UAE #Soldier Martyred
ദുബായ് : (https://gcc.truevisionnews.com/) പരിശീലനത്തിനിടെ യുഎഇ സൈനികന് വീരമൃത്യു. ഈസ ഗുലൂം അൽ ബലൂഷി (27)യാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സൈനികന്റെ വിയോഗത്തിൽ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികന്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

Content Highlight: UAE soldier martyred during training




































