#Kuwait #Condemns #Attack #Bahrain
കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) ബഹ്‌റൈനെതിരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ബഹ്റൈന്റെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാൻ നടപടി ബഹ്‌റൈന്റെ സ്ഥിരതക്ക് നേരിട്ടുള്ള ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക സമാധാന ശ്രമങ്ങളെ ഈ ആക്രമണം ദുർബലപ്പെടുത്തുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ബഹ്‌റൈന് അചഞ്ചലമായ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത് പരമാധികാരം, സുരക്ഷ, പൗര സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും അറിയിച്ചു.
Content Highlight: Kuwait strongly condemns attack on Bahrain



































