Jun 22, 2026 09:31 AM

#Latest News #Dubai #Explosion #LNG Plant

ദുബായ്: (gcc.truevisionnews.com) ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലുള്ള ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിൽ വൻ സ്ഫോടനവും തീപിടിത്തവും. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 54 പേർക്ക് പരുക്കേൽക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു.

ഇറാൻ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയതിനെത്തുടർന്ന് പ്ലാന്റിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.

ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിലാണ് സ്ഫോടനമുണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. തുടക്കത്തിൽ പരുക്കേറ്റവരുടെ എണ്ണം കുറവാണെന്നാണ് അറിയിച്ചിരുന്നതെങ്കിലും, പിന്നീട് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുകയായിരുന്നു.

ആഗോള ഊർജ വിപണിയെ ഈ സ്ഫോടനം വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlight: Explosion at LNG plant in Qatar

#Latest News #Dubai #Explosion #LNG Plant

Next TV

Top Stories










News Roundup