കടുത്ത ചൂടിനിടെ യുഎഇയിൽ വേനൽമഴ സാധ്യത; കിഴക്കൻ മേഖലകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴം വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

കടുത്ത ചൂടിനിടെ യുഎഇയിൽ വേനൽമഴ സാധ്യത; കിഴക്കൻ മേഖലകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴം വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
Jun 22, 2026 04:23 PM | By Anusree vc
#Latest News #UAE #Summer Rain #National Center of Meteorology

ദുബായ്: (https://gcc.truevisionnews.com/) കടുത്ത വേനൽച്ചൂടിനിടെ യുഎഇയുടെ കിഴക്കൻ മേഖലകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഉച്ചയ്ക്ക് ശേഷം രൂപംകൊള്ളുന്ന സംവഹന മേഘങ്ങളാണ് (Convective Clouds) മഴയ്ക്ക് കാരണമാകുക.

കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ, പ്രത്യേകിച്ച് ഖോർഫക്കാനിലും പരിസര പ്രദേശങ്ങളിലും വേനൽക്കാലത്തെ ആദ്യ മഴ ലഭിച്ചിരുന്നു. മലനിരകളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇവിടങ്ങളിലെ വെള്ളച്ചാട്ടങ്ങളും സജീവമായിട്ടുണ്ട്.

അതേസമയം, രാജ്യത്ത് നിലവിൽ താപനില 50 ഡിഗ്രിയോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച അൽ ഐനിലെ സ്വൈഹാനിൽ 49.4 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂടിന് നേരിയ ആശ്വാസമേകിയാണ് ഇപ്പോൾ കിഴക്കൻ മേഖലകളിൽ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. കിഴക്കൻ മേഖലകളിൽ ഉച്ചയോടെ മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. രാത്രിയിലും ബുധൻ പുലർച്ചെയുമായി പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കാനും മൂടൽമഞ്ഞ്/നേർത്ത മഞ്ഞ് രൂപപ്പെടാനുമുള്ള സാധ്യതയുണ്ട്. ബുധനാഴ-്‌ചയും സമാന സാഹചര്യം തുടരും. കിഴക്കൻ മേഖലകളിൽ ഉച്ചയ-്‌ക്കുശേഷം മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കും. തീരപ്രദേശങ്ങളിൽ രാത്രിയോടെ ഈർപ്പം കൂടുകയും മൂടൽമഞ്ഞ് അനുഭവപ്പെടുകയും ചെയ്യാം.

​വ്യാഴാഴ-്‌ചയും കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്‌. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടും. ​ഫുജൈറ, ദിബ്ബ, ഹത്ത, കൽബ, അൽ ഐൻ എന്നിവ ഉൾപ്പെടുന്ന കിഴക്കൻ മേഖലകളിൽ വേനൽക്കാല മഴ അസാധാരണമല്ല. ഇന്ത്യയിലെ മൺസൂൺ ന്യൂനമർദവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങളാണ് മഴയ-്‌ക്ക്‌ കാരണമാകുന്നത്‌. ​കാലാവസ്ഥാ സാഹചര്യം അനുകൂലമായാൽ മഴമേഘങ്ങൾ ഉൾനാടൻ പ്രദേശങ്ങളിലേക്കും ദുബായുടെ പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ അറിയിച്ചു.

Content Highlight: UAE, Summer Rain, National Center of Meteorology

#Latest News #UAE #Summer Rain #National Center of Meteorology

Next TV

Related Stories
'അവിവാഹിതര്‍ക്ക് വിലക്ക്..'; ഫാമിലി-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർക്ക് വിലക്ക്; പുതിയ നിർദേശങ്ങളുമായി കുവൈത്ത് മുൻസിപ്പാലിറ്റി

Jun 22, 2026 03:44 PM

'അവിവാഹിതര്‍ക്ക് വിലക്ക്..'; ഫാമിലി-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർക്ക് വിലക്ക്; പുതിയ നിർദേശങ്ങളുമായി കുവൈത്ത് മുൻസിപ്പാലിറ്റി

ഫാമിലി-സ്വദേശി പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുന്നതിന് പുതുക്കിയ നിര്‍ദേശങ്ങളുമായി കുവൈത്ത്...

Read More >>
കൊലപാതകം, പീഡനം, മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി

Jun 22, 2026 03:17 PM

കൊലപാതകം, പീഡനം, മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി

അഞ്ച് കുറ്റവാളികൾക്ക് കുവൈത്തിലെ സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കിയതായി പബ്ലിക്...

Read More >>
കുവൈത്തിൽ ലിഫ്റ്റ് കുഴിയിലേക്ക് വീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Jun 22, 2026 01:09 PM

കുവൈത്തിൽ ലിഫ്റ്റ് കുഴിയിലേക്ക് വീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ലിഫ്റ്റ് കുഴിയിലേക്ക് വീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം, കുവൈത്ത്...

Read More >>
Top Stories










News Roundup