#Lorry #Saudi Arabia #Tragic end #Expatriate #Malayali #Accident
ദമാം : (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ ജൂബൈലിന് സമീപം അബുഹദ് രിയ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം ചെട്ടിപ്പടി സ്വദേശി അബ്ദുന്നാസിർ മേമ്പാട്ടുപറമ്പിൽ (48) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 1.15 ഓടെ ദമാമിലേക്കുള്ള യാത്രാമധ്യേ അബ്ദുന്നാസിർ ഓടിച്ചിരുന്ന ലോറി റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. തലകീഴായി മറിഞ്ഞ ലോറിയുടെ പൂർണമായും തകർന്ന കാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഉടൻതന്നെ പൊലീസും രക്ഷാപ്രവർത്തകരും എത്തിയെങ്കിലും അപകടത്തിൽ ഗുരുതരപരിക്കേറ്റിരുന്ന അബ്ദുന്നാസിർ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയിലായിരുന്നു. സ്ഥലത്തെത്തിയ ജുബൈൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബാവ, അയിഷ കുളങ്ങരകത്ത് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുലേഖ. കെഎംസിസി ഭാരവാഹികളായ സലാം പഞ്ചാര, നൗഷാദ്, പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുന്നു.
Content Highlight: Lorry overturns in Saudi Arabia: Tragic end for expatriate Malayali
#Lorry #Saudi Arabia #Tragic end #Expatriate #Malayali #Accident




































