ഉച്ചയ്ക്ക് ശേഷം കാറ്റും മൂടൽമഞ്ഞും; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ

ഉച്ചയ്ക്ക് ശേഷം കാറ്റും മൂടൽമഞ്ഞും; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ
Jun 21, 2026 03:14 PM | By Susmitha Surendran
#Strong winds #National Weather Service #Oman

മസ്കത്ത്: (https://gcc.truevisionnews.com/) ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അൽ ബുറൈമി, സുനൈന, ദങ്ക്, ഇബ്രി, യാങ്കുൽ എന്നീ പ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലാണ് മുന്നറിയിപ്പ്. നേരത്തെ അൽ ജാസിർ, ദുഖം, ജഅലാൻ ബനി ബു ഹസ്സൻ, ജഅലാൻ ബനി ബു അലി, മഹ്ഊത്, മസീറ എന്നീ പ്രദേശങ്ങളിൽ ഇന്ന് അർധരാത്രി മുതൽ തന്നെ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ അൽ ഹജർ പർവതനിരകൾക്ക് സമീപം മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.

ഇവിടെ ചാറ്റൽ മഴക്കും ചെറിയ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. രാത്രി വൈകിയും പുലർച്ചെയുമായി സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒമാൻ കടൽത്തീരത്തിന്റെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Content Highlight: Wind and fog in the afternoon; Authorities issue weather warning in Oman

#Strong winds #National Weather Service #Oman

Next TV

Related Stories
യു.എ.ഇയിൽ കടുത്ത വേനൽ തുടങ്ങി; ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

Jun 21, 2026 01:23 PM

യു.എ.ഇയിൽ കടുത്ത വേനൽ തുടങ്ങി; ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി ...

Read More >>
ഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി അന്തരിച്ചു

Jun 21, 2026 01:02 PM

ഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി അന്തരിച്ചു

ഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി...

Read More >>
സൗദിയിൽ ശക്തമായ പൊടിക്കറ്റും കാറ്റും; തീർത്ഥാടകർക്കും ജനങ്ങൾക്കും കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

Jun 21, 2026 12:39 PM

സൗദിയിൽ ശക്തമായ പൊടിക്കറ്റും കാറ്റും; തീർത്ഥാടകർക്കും ജനങ്ങൾക്കും കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

സൗദി കാലാവസ്ഥ, മക്കയിലും മദീനയിലും ശക്തമായ പൊടിക്കറ്റ് തുടരുന്നു, ജാഗ്രതാ...

Read More >>
Top Stories

News Roundup