#Saudi #Kozhikode native #Death #Hanging
ഹഫർ അൽ ബാത്(സൗദി) : (https://gcc.truevisionnews.com/) വിവാഹത്തിനായി ഈ മാസം 25ന് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവിനെ സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാതിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എടക്കര ഉഴുതല്‍പറമ്പ് മുസ്‌ലിയാരകത്ത് മുന്നാ സാഹിലി(26)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി ചെയ്തിരുന്ന കമ്പനി ഗോഡൗണിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദിയിലെ പ്രമുഖ ഭക്ഷ്യവിതരണ ഗ്രൂപ്പില്‍ രണ്ടു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു മുന്നാ സാഹില്‍.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഹഫര്‍ അല്‍ ബാതിനിലെ കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight: Kozhikode native who was going home for marriage found dead in Saudi Arabia





































