#Saudi Arabia #drug trafficking #Arrest
ദമാം: (https://gcc.truevisionnews.com/) സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ അതിമാരക രാസലഹരി വിതരണം നടത്തിവന്ന ഇന്ത്യക്കാരൻ സുരക്ഷാസേനയുടെ പിടിയിലായി. മുജാഹിദീൻ ജനറൽ ഡയറക്ടറേറ്റ് പെട്രോളിങ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ലഹരിമരുന്ന് കടത്ത്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ വിവരമറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ലഹരിസംഘങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, വിവരം കൈമാറുന്ന വ്യക്തിക്ക് ഇതിന്റെ പേരിൽ യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.
Content Highlight: Drug trafficking: Indian arrested in Saudi Arabia; legal proceedings continue





































