ഇനി കളി മാറും, പണി വരുന്നുണ്ട്!; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വിസ, റെസിഡൻസി പരസ്യങ്ങൾ: ദുബായിൽ കർശന നടപടിയുമായി ജി ഡി ആർ എഫ് എ

ഇനി കളി മാറും, പണി വരുന്നുണ്ട്!; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വിസ, റെസിഡൻസി പരസ്യങ്ങൾ: ദുബായിൽ കർശന നടപടിയുമായി ജി ഡി ആർ എഫ് എ
Jun 20, 2026 12:23 PM | By Anusree vc
#Latest News #Dubai #Fake Visa Fraud #GDRFA #Social Media #Visa Advertisements

ദുബൈ: വിസ, റെസിഡൻസി സേവനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അനധികൃത സേവനങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവർക്കെതിരെ ദുബായിൽ കർശന നടപടി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആണ് നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്.

വ്യാജ അക്കൗണ്ടുകൾ വഴി പൊതുജനങ്ങളെ വഞ്ചിക്കുന്ന സോഷ്യൽ മീഡിയ ലംഘനങ്ങൾ ജി.ഡി.ആർ.എഫ്.എ സൈബർ വിംഗ് കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു. സമൂഹത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഔദ്യോഗിക സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ബോധവൽക്കരണം വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

സാമൂഹിക മാധ്യമങ്ങളിലൂടെ വിസാ, റെസിഡൻസി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അനധികൃത സേവനങ്ങൾ പ്രചരിപ്പിച്ചിരുന്ന നിരവധി കേസുകൾ അന്വേണത്തിൽ കണ്ടെത്തി. ജി.ഡി.ആർ.എഫ്.എയുടെ തന്ത്രപരമായ മുൻഗണനകളുടെ ഭാഗമാണ് നടപടിയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

അനധികൃത സേവനങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നേരിടുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങൾ ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളിലൂടെ മാത്രം ലഭ്യമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ആളുകളെ ചൂഷണം ചെയ്യാനോ ഔദ്യോഗിക നടപടിക്രമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കാക്കുന്ന പ്രവർത്തനങ്ങൾ നടത്താനോ ശ്രമിക്കുന്നവരെ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു. അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച ഉടൻ നിരീക്ഷണവും പരിശോധനയും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

Content Highlight: Dubai, Fake Visa Fraud, GDRFA, Social Media, Visa Advertisements

#Latest News #Dubai #Fake Visa Fraud #GDRFA #Social Media #Visa Advertisements

Next TV

Related Stories
കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

Jun 20, 2026 09:31 AM

കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍...

Read More >>
ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

Jun 19, 2026 03:17 PM

ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

ഷട്ടിൽ കളി, പ്രവാസി മലയാളി, ദുബായ്, കുഴഞ്ഞുവീണ് മരണം...

Read More >>
മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 19, 2026 01:47 PM

മത്രയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മത്രയിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് തുണയായി സൗദി; വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു

Jun 18, 2026 05:22 PM

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് തുണയായി സൗദി; വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് ശസ്ത്രക്രിയ റിയാദിൽ...

Read More >>
Top Stories










News Roundup