#Heart attack #Jeddah #Expatriate Malayali #Death
ജിദ്ദ: ( https://gcc.truevisionnews.com/) ഹൃദയാഘാതമൂലം പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശി പാലോളി അർഷദ് ബാബു (56) ആണ് മരിച്ചത് .
താമസസ്ഥലത്തു വച്ച് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിദ്ദ അൽ വഹയിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി ജിദ്ദയിൽ പ്രവാസിയാണ്. മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ കബറടക്കും. നിയമനടപടികൾ വേഗത്തിലാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. പരേതനായ പാലോളി അലവിയുടെ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ഫഹമിയ, മുഹമ്മദ് മുസ്‌ലിഹ്, മുസ്‌നിദ്, അംജാദ. സഹോദരങ്ങൾ: അഷ്‌റഫ്, ഉസ്മാൻ, സഹീർ, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിശ, ഖദീജ.
Content Highlight: An expatriate Malayali died of a heart attack in Jeddah.





























.jpeg)







