റിയാദ്: : ( gcc.truevisionnews.com ) സൗദി തലസ്ഥാനമായ റിയാദിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏഴ് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്ററിലാണ് പൊതുമര്യാദകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടന്നതെന്ന് പൊലീസ് അറിയിച്ചു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവയുമായി സഹകരിച്ച് നടത്തിയ കർശന പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയായ സ്ഥാപനത്തിനെതിരെ റിയാദ് മുനിസിപ്പാലിറ്റിയുടെ (അമാന) മുനിസിപ്പൽ പെനാൽറ്റി റെഗുലേഷൻ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
Seven foreigners arrested in Riyadh massage center-based relief operation




































