May 17, 2026 03:45 PM

റിയാദ്: ( gcc.truevisionnews.com ) മേയ് 31 മുതൽ പുതിയ ഉംറ വിസകൾ അനുവദിച്ചുതുടങ്ങുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. രാജ്യത്തേക്കുള്ള തീർഥാടകരുടെ പ്രവേശനവും അതേദിവസം മുതൽ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ, ഹിജ്‌റ 1448 ഇസ്‌ലാമിക വർഷത്തിലെ ഉംറ സീസൺ കലണ്ടറിലാണ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന സീസണിലേക്കുള്ള പ്രധാന തീയതികളും നടപടിക്രമങ്ങളും കലണ്ടറിൽ വിശദീകരിച്ചു.

ഉംറ പെർമിറ്റ് ജൂൺ 1 മുതൽ

മക്കയിലേക്കുള്ള പ്രവേശനാനുമതിയും ഉംറ പെർമിറ്റും നൽകുന്നത് വിതരണവും ജൂൺ ഒന്ന് മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. നുസുക് ആപ്പ് വഴിയാണ് നടപടി.

ഉംറ വിസ ലഭിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 9

പുതിയ സീസണിൽ ഉംറ വിസ ലഭിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 9. 2027 മാർച്ച് 23 ആണ് ഉംറ തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി.

രാജ്യം വിടാനുള്ള അവസാന തീയതി 2027 ഏപ്രിൽ 7

പുതിയ സീസണിൽ ഉംറ തീർഥാടകർക്ക് സൗദി വിടാനുള്ള അവസാന തീയതി 2027 ഏപ്രിൽ 7.

അതേസമയം, ഇന്ന് ദുൽഹിജ്ജ മാസപ്പിറ കാണാൻ സാധ്യതുണ്ട്. ഇന്ന് മാസം കണ്ടാൽ ബലിപെരുന്നാൾ മേയ് 27 നും അറഫാദിനം മേയ് 26 നും ആയിരിക്കും.



New Umrah visa and entry of pilgrims from May 31

Next TV

Top Stories