May 7, 2026 10:54 PM

ഹജ്ജ് തീർഥാടനത്തിനായി ഒമാനിൽ നിന്ന് 14,000 തീർഥാടകർക്ക് അവസരം ലഭിച്ചതായി ഒമാൻ ഹജ്ജ് മിഷൻ മേധാവി. 440 പ്രവാസികൾക്ക് അവസരം നൽകിയെന്നും അധികൃതർ മസ്കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കായുള്ള തയാറെടുപ്പുകളെക്കുറിച്ചും യാത്രാ സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചാണ്‌ ഒമാൻ ഹജ്ജ് മിഷൻ മേധാവി അഹമ്മദ് സലിം അൽ റഷ്ദി വാർത്താ സമ്മേളനം നടത്തിയത്.

42,000-ത്തിലധികം അപേക്ഷകളിൽ നിന്നാണ് 14,000 തീർഥാടകരെ തെരഞ്ഞെടുത്തത്. ഇതിൽ 13,560 ഒമാനികളും 440 പ്രവാസികളും ഉൾപ്പെടും.

ഒമാൻ എയർ, സലാം എയർ എന്നിവയുമായി സഹകരിച്ച് വിമാന ടിക്കറ്റ് നിരക്കിൽ 40 റിയാൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഹജ്ജ് വിമാനം മെയ് 23ന് ആണ് പുറപ്പെടുന്നത്.

ഈ വർഷം മസ്‌കത്തിന് പുറമെ സുഹാർ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കാനുള്ള സൗകര്യമുണ്ടാകും. കൂടാതെ സൗദിയിലെ തായിഫ് വിമാനത്താവളത്തെയും സർവീസുകൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

തീർഥാടകർക്കൊപ്പം 17 ഒമാനി ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം ഉണ്ടാകും. ഓരോ ഹജ്ജ് കമ്പനിക്കും അവരുടെ ഡോക്ടറെ കൂടെക്കൂട്ടാനും ഇത്തവണ അനുമതി നൽകിയിട്ടുണ്ട്.

അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് മികച്ച ഗുണനിലവാരത്തിലും സുതാര്യതയോടെയും എല്ലാ സേവനങ്ങളും നൽകും. തീർത്ഥാടകർക്കാണ് പ്രഥമ പരിഗണനയെന്ന് അഹമ്മദ് സലിം അൽ റഷ്ദി പറഞ്ഞു.

'Hajj pilgrimage, 14,000 people selected from Oman,' says Oman Hajj Mission chief

Next TV

Top Stories