മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു

മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു
May 7, 2026 04:55 PM | By Susmitha Surendran

മക്ക: (https://gcc.truevisionnews.com/) മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് കാസർകോട് സ്വദേശി മരിച്ചു. കെ.എം.സി.സി പ്രവർത്തകനായ പി.പി. മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. മക്ക അസീസിയയിലെ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിക്ക് സമീപം മുഹമ്മദ് കുഞ്ഞി താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.

താമസസ്ഥലത്ത് ആകസ്മികമായി ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മുറിയിലേക്ക് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരും ഈ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.

പരേതനായ എം.ടി. അമീർ അലിയുടേയും പി.പി. സഫിയത്തി​െൻറയും മകനാണ് മുഹമ്മദ് കുഞ്ഞി. ആറിൽ മഹ്​മൂദ് ഹാജിയാണ് മുത്തച്ഛൻ. പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ എന്നിവർ സഹോദരങ്ങളാണ്.

കെ.എം.സി.സി ഉൾപ്പെടെയുള്ള സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി. നിലവിൽ മൃതദേഹം മക്കയിലെ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Building fire in Mecca: Malayali dies from smoke inhalation

Next TV

Related Stories
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 7, 2026 05:58 PM

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

May 7, 2026 05:03 PM

ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം...

Read More >>
ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ നിർദ്ദേശം

May 7, 2026 04:50 PM

ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ നിർദ്ദേശം

ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ...

Read More >>
റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

May 7, 2026 03:49 PM

റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്, വമ്പൻ പ്രഖ്യാപനവുമായി...

Read More >>
ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം

May 7, 2026 03:35 PM

ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം

ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ...

Read More >>
Top Stories