ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്
May 7, 2026 05:03 PM | By Fidha Parvin

റിയാദ്: ( gcc.truevisionnews.com ) സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറുന്നു. 2024-നെ അപേക്ഷിച്ച് 2025-ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായതായി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു.

2025-ൽ സൗദിയുടെ ആകെ ഈന്തപ്പഴ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. നിലവിൽ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം വിതരണം ചെയ്യുന്നുണ്ട്.

 ഉൽപ്പന്നങ്ങളുടെ മികച്ച ഗുണനിലവാരവും ആധുനിക രീതിയിലുള്ള വിതരണ ശൃംഖലയുമാണ് ഈ വലിയ വളർച്ചയ്ക്ക് കാരണം. രാജ്യത്തിന്റെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക മേഖലയ്ക്ക് സൗദി സർക്കാർ നൽകുന്ന വലിയ പിന്തുണയാണ് ഈ നേട്ടത്തിന് കരുത്തേകുന്നത്. ആഗോളതലത്തിൽ സൗദി ഈന്തപ്പഴത്തിന്റെ സ്വീകാര്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ വൻ വിജയമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Saudi dates flow to India; exports increase by 25 percent

Next TV

Related Stories
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 7, 2026 05:58 PM

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു

May 7, 2026 04:55 PM

മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു

മക്കയിൽ കെട്ടിടത്തിന് തീപിടിത്തം: പുക ശ്വസിച്ച് മലയാളി...

Read More >>
ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ നിർദ്ദേശം

May 7, 2026 04:50 PM

ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ നിർദ്ദേശം

ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ...

Read More >>
റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

May 7, 2026 03:49 PM

റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്, വമ്പൻ പ്രഖ്യാപനവുമായി...

Read More >>
ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം

May 7, 2026 03:35 PM

ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം

ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ...

Read More >>
Top Stories