മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു
Apr 25, 2026 11:41 AM | By Anusree vc

അൽ ഖോബാർ: (gcc.truevisionnews.com) മലയാളി പ്രവാസി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് കുഞ്ഞ് (50) ആണ് മരിച്ചത്. അൽ ഖോബാറിലെ ബൂഫിയയിൽ (ലഘ​ുഭക്ഷണ ശാല) മരിച്ചത്​. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

തുഖ്‌ബയിൽ ദീർഘകാലമായി സുഹൃത്തുമായി ചേർന്ന് നടത്തിവന്നിരുന്ന ‘ബൂഫിയത്ത് ഫാത്തിമ’ എന്ന സ്വന്തം സ്ഥാപനത്തിൽ സംസാരിച്ചു നിൽക്കുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരണം സംഭവിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവാസിയായ മുഹമ്മദ് കുഞ്ഞ്, സൗദിയിലെ ഇന്ത്യൻ കൾച്ചറൽ ഫ​​ൗ​േണ്ടഷൻ (ഐ.സി.എഫ്) പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

പരേതരായ അലികുഞ്ഞി​െൻറയും ജമീലബീവിയുടെയും മകനാണ്. സലീനയാണ് ഭാര്യ. മുഹ്സിന, ഷഹാന എന്നിവർ മക്കളാണ്. വിശാലമായ സുഹൃദ്ബന്ധത്തിനുടമയായ അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി. മൃതദേഹം നിലവിൽ ദമ്മാം ദോസ്സരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Malayali expatriate collapses and dies at workplace in Al Khobar

Next TV

Related Stories
മുൻ സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 25, 2026 11:52 AM

മുൻ സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ സൗദി പ്രവാസി നാട്ടിൽ...

Read More >>
ഹജ്ജ് നിയമലംഘനം: മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവറും സംഘവും പിടിയിൽ

Apr 25, 2026 11:10 AM

ഹജ്ജ് നിയമലംഘനം: മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവറും സംഘവും പിടിയിൽ

മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവറും സംഘവും...

Read More >>
സൗദിയിൽ തിരിച്ചെത്തിയ മലയാളിയുമായി റൂമിലേക്ക് പോകുന്നതിനിടെ വാഹനാപകടം; വാഹനമോടിച്ച മലയാളി മരിച്ചു

Apr 25, 2026 08:49 AM

സൗദിയിൽ തിരിച്ചെത്തിയ മലയാളിയുമായി റൂമിലേക്ക് പോകുന്നതിനിടെ വാഹനാപകടം; വാഹനമോടിച്ച മലയാളി മരിച്ചു

സൗദിയിൽ തിരിച്ചെത്തിയ മലയാളിയുമായി റൂമിലേക്ക് പോകുന്നതിനിടെ വാഹനാപകടം, വാഹനമോടിച്ച മലയാളി...

Read More >>
യുഎഇയിൽ ചൂട് കൂടുതൽ ശക്തമാകുന്നു; വരും ദിവസങ്ങളിൽ താപനിലയിൽ വർദ്ധനവിന് സാധ്യത

Apr 24, 2026 09:27 PM

യുഎഇയിൽ ചൂട് കൂടുതൽ ശക്തമാകുന്നു; വരും ദിവസങ്ങളിൽ താപനിലയിൽ വർദ്ധനവിന് സാധ്യത

യുഎഇയിൽ ചൂട് കൂടുതൽ ശക്തമാകുന്നു, വരും ദിവസങ്ങളിൽ താപനിലയിൽ വർദ്ധനവിന്...

Read More >>
പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ്; കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ ബഹ്റൈൻ

Apr 24, 2026 09:23 PM

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ്; കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ ബഹ്റൈൻ

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ്, കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ...

Read More >>
മലയാളി പ്രവാസി ഷാർജയിൽ അന്തരിച്ചു

Apr 24, 2026 03:49 PM

മലയാളി പ്രവാസി ഷാർജയിൽ അന്തരിച്ചു

മലയാളി പ്രവാസി ഷാർജയിൽ...

Read More >>
Top Stories










News Roundup