---
title: "ഇനി 'ഒമാനി കുന്തിരിക്കം' തിളങ്ങും; ഒമാനി കുന്തിരിക്കത്തിന് അന്താരാഷ്ട്ര ഭൗമസൂചിക പദവി; ഗൾഫ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഉൽപ്പന്നം"
english_title: "Omani frankincense gets International Geographical Indication status"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355208/omani-frankincense-gets-international-geographical-indication-status"
published_at: "2026-04-24T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb3789caad7_Omani_frankincense_gets_International_Geographical_Indication_status.jpg"
keywords: []
---

# ഇനി 'ഒമാനി കുന്തിരിക്കം' തിളങ്ങും; ഒമാനി കുന്തിരിക്കത്തിന് അന്താരാഷ്ട്ര ഭൗമസൂചിക പദവി; ഗൾഫ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഉൽപ്പന്നം

> **Lead Summary:** സലാല : ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ അന്താരാഷ്ട്ര ഭൗമസൂചിക രജിസ്ട്രേഷനിൽ ഇടംപിടിച്ച് ഒമാനി കുന്തിരിക്കം. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ ഉൽപ്പന്നമായി ഒമാനി കുന്തിരിക്കം മാറി. ഒമാന്റെ സാംസ്കാരികവും വാണിജ്യപരവുമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായ കുന്തിരിക്കത്തിന് ലഭിച്ച ഈ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്, അതിന്റെ ഗുണനിലവാരത്തിനും ആധികാരികതയ്ക്കും ആഗോളതലത്തിൽ ലഭിച്ച വലിയ അംഗീകാരമാണ്. ലിസ്ബൺ ഉടമ്പടിയുടെ ജനീവ ആക്ടിൽ ഒമാൻ അംഗമായതോടെയാണ് ഈ ചരിത്രനേട്ടം സാധ്യമായത്. ഇതോടെ ലോക വിപണിയിൽ ഒമാനി കുന്തിരിക്കത്തിന് കൂടുതൽ സ്വീകാര്യതയും നിയമപരമായ സുരക്ഷിതത്വവും ലഭിക്കും.

## Article Content

സലാല : ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ അന്താരാഷ്ട്ര ഭൗമസൂചിക രജിസ്ട്രേഷനിൽ ഇടംപിടിച്ച് ഒമാനി കുന്തിരിക്കം. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ ഉൽപ്പന്നമായി ഒമാനി കുന്തിരിക്കം മാറി. ഒമാന്റെ സാംസ്കാരികവും വാണിജ്യപരവുമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായ കുന്തിരിക്കത്തിന് ലഭിച്ച ഈ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്, അതിന്റെ ഗുണനിലവാരത്തിനും ആധികാരികതയ്ക്കും ആഗോളതലത്തിൽ ലഭിച്ച വലിയ അംഗീകാരമാണ്. ലിസ്ബൺ ഉടമ്പടിയുടെ ജനീവ ആക്ടിൽ ഒമാൻ അംഗമായതോടെയാണ് ഈ ചരിത്രനേട്ടം സാധ്യമായത്. ഇതോടെ ലോക വിപണിയിൽ ഒമാനി കുന്തിരിക്കത്തിന് കൂടുതൽ സ്വീകാര്യതയും നിയമപരമായ സുരക്ഷിതത്വവും ലഭിക്കും.

നിർദിഷ്ട ഭൂപ്രദേശങ്ങളിൽ മാത്രം ഉൽപ്പാദിപ്പിക്കുന്നതും സവിശേഷ ഗുണവിശേഷങ്ങൾ ഉള്ളതുമായ ഉൽപ്പന്നങ്ങൾക്കാണ് ഭൗമസൂചിക പദവി നൽകുന്നത്. ​ഒമാനി കുന്തിരിക്കത്തിന്റെ വിപണി മൂല്യം വർധിപ്പിക്കുന്നതിനും സവിശേഷ സ്വഭാവം സംരക്ഷിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഈ അന്താരാഷ്ട്ര രജിസ്ട്രേഷൻ വഴി, ഒമാനിലെ പ്രത്യേക പ്രദേശങ്ങളിൽനിന്നുള്ള യഥാർഥ ഉൽപ്പന്നങ്ങൾക്ക് മാത്രമേ ഒമാനി ഫ്രാങ്കിൻസെൻസ് എന്ന പേര് ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കുകയുള്ളൂ. ഇത് വ്യാജ ഉൽപ്പന്നങ്ങളെ തടയുന്നതിനും അന്താരാഷ്ട്ര വിപണിയിൽ ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിക്കുന്നതിനും സഹായിക്കും. രാജ്യത്തിന്റെ അമൂല്യമായ പൈതൃക സ്വത്തുക്കളെ സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ ഒമാനി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും നീക്കം പിന്തുണയാണ് നൽകും.

​ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ബിസിനസുകൾക്കും കർഷകർക്കും ആഗോള വിപണിയിൽ മികച്ച അവസരം ഒരുക്കാൻ ഇതുവഴി സാധിക്കും. ഒമാനി കുന്തിരിക്കത്തിന്റെ ആഗോള പ്രശസ്തി പ്രയോജനപ്പെടുത്തി വിദേശ വിപണികളിൽ കൂടുതൽ കരുത്താർജിക്കാൻ ഇത് രാജ്യത്തെ സഹായിക്കും. സുൽത്താനേറ്റിന്റെ തനതായ പൈതൃകത്തെ സംരക്ഷിക്കുന്നതോടൊപ്പംതന്നെ വിനോദസഞ്ചാര, വാണിജ്യ മേഖലകളിൽ പുതിയ ഉണർവ്‌ നൽകാൻ അന്താരാഷ്ട്ര അംഗീകാരം വഴിതെളിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355208/omani-frankincense-gets-international-geographical-indication-status)