പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ  അടച്ചുപൂട്ടി  ആരോഗ്യവകുപ്പ്
Apr 23, 2026 05:02 PM | By Fidha Parvin

കോഴിക്കോട്:(https://truevisionnews.com/)  പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടിയ വടകര ഓര്‍ക്കാട്ടേരിയിലെ ഐ ബോണ്‍ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ നിന്നും പഴകിയി ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.

നേരത്തേ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തുകയും ഈ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഇത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല.

നൂറോളം പഴകിയ പൊറോട്ടകള്‍, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാലുകള്‍, ഉപയോഗശൂന്യമായ ഫ്രൈഡ് ഒനിയന്‍, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ, പഴകിയ തൈര് എന്നിവയാണ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്ന് പിടികൂടിയത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കുടിവെള്ള പരിശോധന നടത്തുന്നത് വരെ കിണര്‍ ജലം ഉപയോഗിക്കരുതെന്ന നിര്‍ദേശവും ഇവര്‍ അവഗണിച്ചു.

ഇതേതുടര്‍ന്നാണ് ഓര്‍ക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. കൂടുതല്‍ ഭക്ഷ്യ വിഷബാധ ഉണ്ടാവാന്‍ ഇടയുള്ള സാഹചര്യമായതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Stale gourd and expired milk seized; Health Department closes down 'I Bone' hotel in Orkattery

Next TV

Related Stories
പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

Apr 23, 2026 08:02 PM

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം...

Read More >>
പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

Apr 23, 2026 07:56 PM

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു, അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ...

Read More >>
എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

Apr 23, 2026 07:47 PM

എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന്...

Read More >>
നാളെ അവധി; കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Apr 23, 2026 07:14 PM

നാളെ അവധി; കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി...

Read More >>
ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Apr 23, 2026 07:00 PM

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി, പത്ത് വയസ്സുകാരന്...

Read More >>
മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

Apr 23, 2026 05:16 PM

മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ്...

Read More >>
Top Stories

News Roundup