യുഎഇയിൽ ബാങ്ക് ഇടപാടുകൾക്ക് വാട്‌സാപ്പ് ഉപയോഗിക്കാൻ പാടില്ല; കർശന വിലക്കുമായി സെൻട്രൽ ബാങ്ക്

യുഎഇയിൽ ബാങ്ക് ഇടപാടുകൾക്ക് വാട്‌സാപ്പ് ഉപയോഗിക്കാൻ പാടില്ല; കർശന വിലക്കുമായി സെൻട്രൽ ബാങ്ക്
Apr 23, 2026 03:01 PM | By Krishnapriya S R

അബുദാബി: (gcc.truevisionnews.com) സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബാങ്കിങ് ഇടപാടുകളിൽ വാട്‌സാപ്പിന് കർശന വിലക്കേർപ്പെടുത്തി യു.എ.ഇ.

സെൻട്രൽ ബാങ്ക്. ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ വഴി ബാങ്കിങ് സേവനങ്ങൾ നൽകുന്നതും വിവരങ്ങൾ ശേഖരിക്കുന്നതും തട്ടിപ്പുകാർക്ക് എളുപ്പത്തിൽ വിവരങ്ങൾ ചോർത്താൻ അവസരമൊരുക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി.

ഹാക്കർമാരുടെ ഇടപെടലുകൾ വർധിച്ച സാഹചര്യത്തിൽ യു.എ.ഇ.യിലെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശം അധികൃതർ നൽകിക്കഴിഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ ചോർത്തി അക്കൗണ്ടുകൾ കൈക്കലാക്കുന്ന പ്രവണത വർധിച്ചതോടെയാണ് ബാങ്കിങ് ആവശ്യങ്ങൾക്കായി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് സെൻട്രൽ ബാങ്ക് തടഞ്ഞത്.

ഹാക്കിങ് ഭീഷണി നേരിടാനും സുരക്ഷിതമായ സാമ്പത്തിക അന്തരീക്ഷം ഒരുക്കാനുമായി പുറത്തിറക്കിയ പുതിയ ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഉപഭോക്താക്കളുടെ സ്വകാര്യതയും സമ്പാദ്യവും സംരക്ഷിക്കുക എന്നതാണ് ഈ പുതിയ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്.

WhatsApp should not be used for banking transactions in the UAE

Next TV

Related Stories
വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പോലീസ്

Apr 23, 2026 04:23 PM

വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പോലീസ്

വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ...

Read More >>
തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

Apr 23, 2026 04:09 PM

തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക...

Read More >>
മലയാളി പ്രവാസിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Apr 23, 2026 04:00 PM

മലയാളി പ്രവാസിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി പ്രവാസിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി 28-കാരൻ

Apr 23, 2026 01:45 PM

ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി 28-കാരൻ

ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി...

Read More >>
കുവൈത്ത് അമീറിന് ക്രെഡൻഷ്യൽസ് സമർപ്പിച്ചു; ഇന്ത്യയുടെ പുതിയ അംബാസഡറായി പരമിത ത്രിപാതി

Apr 23, 2026 01:17 PM

കുവൈത്ത് അമീറിന് ക്രെഡൻഷ്യൽസ് സമർപ്പിച്ചു; ഇന്ത്യയുടെ പുതിയ അംബാസഡറായി പരമിത ത്രിപാതി

കുവൈത്ത് അമീറിന് ക്രെഡൻഷ്യൽസ് സമർപ്പിച്ചു; ഇന്ത്യയുടെ പുതിയ അംബാസഡറായി പരമിത...

Read More >>
Top Stories

News Roundup