Apr 23, 2026 11:53 AM

റിയാദ്: (gcc.truevisionnews.com) സൗദിയിൽ ഇനിമുതൽ മരിച്ച വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം അനുമതിയില്ലാതെ ഓടിച്ചാൽ 900 റിയാൽ വരെ പിഴ ലഭിക്കുന്നതിന് സാധ്യത. ഇതിനായി പുതിയ വ്യവസ്ഥ ചേർത്തുകൊണ്ട് പൊതുസുരക്ഷാ ഡയറക്ടറേറ്റ് ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് ലക്ഷ്യമിടുന്നത്.

വിഷയത്തിൽ പൊതുജനങ്ങൾക്ക് ഡയറക്ടറേറ്റ് ഇസ്തില ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി അഭിപ്രായം രേഖപ്പെടുത്താം.

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 68-ലെ നാലാം ഖണ്ഡിക ഭേദഗതി ചെയ്യുന്നത് വഴി, മരണപ്പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം അനുമതിയില്ലാതെ ഓടിക്കുന്നത് ഗതാഗത ലംഘനമായി ചേർക്കുന്നതാണ് പുതിയ വ്യവസ്ഥ. ഈ കുറ്റകൃത്യത്തിനുള്ള പിഴ കുറഞ്ഞത് 500 റിയാൽ മുതൽ പരമാവധി 900 റിയാൽ വരെയാകും. കൂടാതെ നിയമലംഘനം സംബന്ധിച്ച ശിക്ഷാനടപടികൾ പൂർത്തിയാകുന്നത് വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യും.

മരിച്ച വാഹന ഉടമയുടെ അവകാശികളോ അവരുടെ നിയമപരമായ പ്രതിനിധിയോ വാഹനത്തിന്റെ സ്റ്റാറ്റസ് ഉടൻ ശരിയാക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യം.



heavy fines for driving deceased vehicle saudi traffic law amendment

Next TV

Top Stories










News Roundup