എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
Apr 23, 2026 04:22 PM | By Fidha Parvin

തിരുവനന്തപുരം: (https://truevisionnews.com/) 2026 ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും കൂടാതെ ഡൽഹി, ചെന്നൈ, ബംഗളൂരു, മുംബൈ, ബഹറിൻ, ഷാർജ, കുവൈറ്റ് എന്നിവിടങ്ങളിലും നടത്തിയ 2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ www.cee.kerala.gov.in പ്രസിദ്ധീകരിച്ചു.

ഉത്തരസൂചികയോ ചോദ്യങ്ങളോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ 26 വൈകിട്ട് 5 വരെ ഓരോ ചോദ്യത്തിനും 200 രൂപ വീതം ഓൺലൈനായി അടച്ച് കാൻഡിഡേറ്റ് പോർട്ടൽ വഴി പരാതികൾ സമർപ്പിക്കാം. കാൻഡിഡേറ്റ് പോർട്ടലിലെ 'Answer Key Challenge (Engineering)', 'Answer Key Challenge (Pharmacy)' എന്നീ ലിങ്കുകളിൽ ആവശ്യമുള്ളത് ക്ലിക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് പരാതികൾ നൽകാം.

സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ, ആ ചോദ്യത്തിന് അടച്ച ഫീസ് തിരികെ നൽകുന്നതാണ്. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പറിലായിരിക്കും തുക റീഫണ്ട് ചെയ്യുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്തതോ ഫീസ് അടയ്ക്കാത്തതോ ആയ പരാതികൾ സ്വീകരിക്കുന്നതല്ല. തപാൽ വഴിയോ ഇമെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ഫോൺ: 0471 2332120, 0471 2338487, 0471 2525300.

Engineering and Pharmacy Entrance Exam: Answer Key Published on Website

Next TV

Related Stories
പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

Apr 23, 2026 08:02 PM

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം...

Read More >>
പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

Apr 23, 2026 07:56 PM

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു, അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ...

Read More >>
എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

Apr 23, 2026 07:47 PM

എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന്...

Read More >>
നാളെ അവധി; കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Apr 23, 2026 07:14 PM

നാളെ അവധി; കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി...

Read More >>
ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Apr 23, 2026 07:00 PM

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി, പത്ത് വയസ്സുകാരന്...

Read More >>
മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

Apr 23, 2026 05:16 PM

മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ്...

Read More >>
Top Stories