ദുബൈ:(gcc.truevisionnews.com) യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ നിർദേശം നൽകി. എല്ലാ എമിറേറ്റുകളിലും നിർദേശം ബാധകമാണ്. ആവശ്യമെങ്കിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക് നേരിട്ടുള്ള ക്ലാസ് പഠനവും ഓൺലൈൻ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതി സ്വീകരിക്കാം. രാജ്യത്തെ സ്കൂളുകൾ ഇതിനായി ഒരുക്കങ്ങൾ തുടങ്ങി. യൂനിവേഴ്സിറ്റികളിലും ഇതേ ദിവസം ക്ലാസ് പഠനം പുനരാരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് ഓൺലൈനിലേക്ക് പഠനം മാറിയത്. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് പഠനം ഓണ്‍ലൈനാക്കിയത്. ഏകദേശം ഒരു മാസമായി പഠനം ഓണ്‍ലൈനിലാണ്. സംഘർഷത്തിന് അയവു വന്നതോടെയാണ് വീണ്ടും നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നത്. ക്ലാസുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ സ്കൂളുകളിൽ തുടങ്ങിക്കഴിഞ്ഞു.
One month of online learning ends; UAE orders classes to resume

































