ദോഹ: (https://gcc.truevisionnews.com/) അടിയന്തര സാഹചര്യങ്ങളിൽ ലഭിക്കുന്ന അലേർട്ടുകൾ ഉൾപ്പെടുന്ന വിഡിയോകളോ ഓഡിയോ റെക്കോഡുകളോ പൊതുസ്ഥലങ്ങളിൽ കേൾപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇത്തരം ഓഡിയോകൾ മൊബൈൽ ഫോൺ റിങ് ടോണുകളായി ഉപയോഗിക്കരുതെന്നും മന്ത്രാലയം ഓർമപ്പെടുത്തുന്നു.
പൊതുപരിപാടികളിലും പൊതുസ്ഥലങ്ങളിലും ഇത്തരം ശബ്ദങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതിനും പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും കാരണമാകും. ഇത് പൊതുസുരക്ഷയെ ബാധിക്കുന്നതുമാണ്. പൊതു ഉത്തരവാദിത്തത്തിന്റെയും സമൂഹാവബോധത്തിന്റെയും പ്രാധാന്യവും വിശദീകരിച്ചു.
ദേശീയ മുന്നറിയിപ്പ് സംവിധാനത്തിന്റെ ദുരുപയോഗം ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമപരമായ നടപടികൾക്ക് കാരണമായേക്കാമെന്നും ഓർമപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെപെട്ടാൽ 999 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Emergency alerts should not be heard in public places.


































