---
title: "കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോൺ ആക്രമണം, ലക്ഷ്യമാക്കിയത് എണ്ണ ശുദ്ധീകരണ ശാല; മിന അൽ അഹമ്മദിയിൽ വൻ തീപിടിത്തം"
english_title: "iran drone attack kuwait and saudhi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351300/iran-drone-attack-kuwait-and-saudhi"
published_at: "2026-04-03T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf62dd3fd56_drone_attack.jpg"
keywords: []
---

# കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോൺ ആക്രമണം, ലക്ഷ്യമാക്കിയത് എണ്ണ ശുദ്ധീകരണ ശാല; മിന അൽ അഹമ്മദിയിൽ വൻ തീപിടിത്തം

> **Lead Summary:** **കുവൈറ്റ് സിറ്റി: [** പ്രവാസികളുടെ നെഞ്ചിൽ തീ കോരിയിട്ട് ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം. കുവൈറ്റിലും സൗദി അറേബ്യയിലുമാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്. കുവൈറ്റ് നാഷണൽ ഓയിൽ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്.

## Article Content

**കുവൈറ്റ് സിറ്റി: [** പ്രവാസികളുടെ നെഞ്ചിൽ തീ കോരിയിട്ട് ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം. കുവൈറ്റിലും സൗദി അറേബ്യയിലുമാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്. കുവൈറ്റ് നാഷണൽ ഓയിൽ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇതേത്തുടർന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്. രാജ്യത്തേക്ക് തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും തടയാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു.

കുവൈറ്റിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നാണ് ഇത്. ഇവിടെ പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ശുദ്ധീകരിക്കുന്നത്.ഏഴ് ഡ്രോൺ ആക്രമണം ഉണ്ടായെന്ന് സൗദി അറേബ്യ പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനിടെ,

മദ്ധ്യ ഇറാനിൽ യുഎസിന്റെ എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായും പൈലറ്റ് രക്ഷപ്പെടാൻ സാദ്ധ്യതയില്ലെന്നും ഇറാൻ പറഞ്ഞതായി മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിനും ജോർദാനും ഇടയിലുള്ള ട്രെബിൽ അതിർത്തി ക്രോസിംഗിൽ വെള്ളിയാഴ്ച രാവിലെ ഒരു ഡ്രോൺ തകർന്നുവീണെന്നും റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351300/iran-drone-attack-kuwait-and-saudhi)