സലാല: (gcc.truevisionnews.com) മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട്‌പോയ പെരിങ്ങോട്ടുമ്മൽ രൂപേഷ് (47) അന്തരിച്ചു. കോഴിക്കോട് നാദാപുരം വളയംചുഴലി സ്വദേശിയാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സർജറിക്ക് വിധേയനായ രൂപേഷിനെ സലാലയിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ കോഴിക്കോട് സൗഹ്യദക്കൂട്ടം മുൻകൈയ്യെടുത്താണ് മാർച്ച് 13 ന് നാട്ടിലെത്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതിനിടയിലാണ് ഇന്ന് മരണമടഞ്ഞത്. റെസ്‌റ്റോറന്റ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി സലാലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: നിഷ, രണ്ട് മക്കളുണ്ട്. . രൂപേഷിന്റെ നിര്യാണത്തിൽ കെ.എസ്.കെ. ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.
Nadapuram native passes away after suffering brain injury


































