Mar 27, 2026 05:20 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശത്തുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരോട് എത്രയും വേഗം ജോലിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് അധികൃതർ. ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നടപടി. അവധിയിലുള്ളവരും നിലവിൽ വിദേശത്തുള്ളവരുമായ എല്ലാ ജീവനക്കാർക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകി കൊണ്ട് മന്ത്രാലയം സർക്കുലർ പുറത്തിറക്കി.

തിരിച്ചെത്തുന്ന ജീവനക്കാർ തങ്ങൾ ജോലിയിൽ പ്രവേശിച്ചതായി വ്യക്തമാക്കുന്ന ഔദ്യോഗിക കത്തോ അല്ലെങ്കിൽ അവധി കഴിഞ്ഞ് തിരിച്ചെത്തിയെന്ന നോട്ടീസോ സമർപ്പിക്കണം. ഈ രേഖകൾ അതത് വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തണം. ആവശ്യമായ മറ്റ് അനുബന്ധ രേഖകളും ഇതിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

വാർഷിക അവധിയിലുള്ള ജീവനക്കാർ തങ്ങളുടെ അവധി അപേക്ഷയുടെ പകർപ്പിനൊപ്പം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ 'സഹേൽ' ആപ്ലിക്കേഷൻ വഴി ലഭ്യമായ എൻട്രി-എക്സിറ്റ് റെക്കോർഡുകളും ഹാജരാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.




Kuwaiti authorities issue strict directives to healthcare workers to return to work immediately

Next TV

Top Stories










News Roundup