ദുബൈ : (gcc.truevisionnews.com) മാര്‍ച്ച് 12 വരെ യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. പടിഞ്ഞാറ് നിന്ന് മേഘങ്ങള്‍ രാജ്യത്തേക്ക് നീങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം.
രാജ്യത്തിന്റെ പടിഞ്ഞാറന്‍, തീരദേശ, കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താപനിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ചില സമയങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്നും അതോറിറ്റി അറിയിച്ചു.
വടക്കുപടിഞ്ഞാറ്, വടക്കുകിഴക്കന്‍ ദിശയിലുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെ ആയതിനാല്‍ ഉന്മേഷദായകമായിരിക്കും. പൊടിക്കാറ്റ് തുറന്ന പ്രദേശങ്ങളില്‍ ദൃശ്യപരത കുറയുന്നതിന് കാരണമാകും.
Rain likely for two more days in UAE




























.jpeg)





