ദുബൈ: (gcc.truevisionnews.com) അപകടത്തിൽപ്പെട്ട കാർ റോഡ് ഷോൾഡറിൽ നിർത്തി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബൈ ശൈഖ് സായിദ് റോഡിൽ അബൂദബിയിലേക്കുള്ള ഹൈവേയിലെ അൽ യലായിസ് പാലത്തിന് മുന്നിലാണ് അപകടം.
മറ്റൊരു അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങൾ റോഡിന്‍റെ ആദ്യ ലൈനിന് തൊട്ടടുത്തുള്ള ഇടത് ഷോർഡറിലായിരുന്നു നിർത്തിയിട്ടിരുന്നത്. തുടർന്ന് ഇതിൽ ഒരു വാഹനത്തിൽ നിന്ന് ഡ്രൈവർ ഇറങ്ങി കേടുപാടുകൾ പരിശോധിക്കുന്നതിനിടെ മറ്റൊരു കാർ പിറകിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനത്തിന്‍റെ അമിത വേഗതയും കുറഞ്ഞ ദൂരപരിധിയുമായതിനാൽ ഡ്രൈവറെ വെട്ടിട്ട് ഒഴിവാക്കാൻ സാധിച്ചില്ല.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ദുബൈ പൊലീസ് ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ഇടത് ഷോർഡറിൽ വാഹനം നിർത്തിയിടുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്
Driver dies after crashing into another car while checking car on road shoulder in Dubai
































