Mar 10, 2026 12:41 PM

അബുദാബി: (gcc.truevisionnews.com) മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നൽകുന്ന മൊബൈൽ അലർട്ടുകളുടെ ശബ്ദസംവിധാനത്തിൽ യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA) സുപ്രധാന മാറ്റം വരുത്തി.

രാത്രികാലങ്ങളിൽ ജനങ്ങളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് അലർട്ട് ടോണുകളിൽ ഈ ക്രമീകരണം വരുത്തിയിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം രാവിലെ ഒമ്പത് മണി മുതൽ രാത്രി 10:30 വരെ ഭീഷണി നിലനിൽക്കുന്ന സമയങ്ങളിൽ മൊബൈലുകളിൽ ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദം കേൾക്കും.

എന്നാൽ രാത്രി 10:30 മുതൽ രാവിലെ ഒമ്പത് മണി വരെയുള്ള സമയത്ത് ഈ ഉച്ചത്തിലുള്ള ശബ്ദത്തിന് പകരം സാധാരണ സന്ദേശങ്ങളുടെ ടോൺ മാത്രമായിരിക്കും ഉണ്ടാവുക. ഭീഷണി ഒഴിഞ്ഞുവെന്ന സന്ദേശത്തിനും ഇതേ രീതിയിലുള്ള ടോൺ ക്രമീകരണമായിരിക്കും ലഭിക്കുക.

'സെൽ ബ്രോഡ്‌കാസ്റ്റ്' എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തിക്കുന്നത്. ഫോൺ സൈലന്റ് മോഡിലായാൽ പോലും അടിയന്തര സാഹചര്യങ്ങളിൽ ശബ്ദം കേൾപ്പിക്കാൻ ഈ സംവിധാനത്തിന് കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

അതോടൊപ്പം, ആക്രമണ ഭീഷണിയുള്ള നിർദ്ദിഷ്ട മേഖലകളിൽ ഉള്ളവർക്ക് മാത്രമായി സന്ദേശങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. രാജ്യത്തെ താമസക്കാർക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ ഈ സന്ദേശങ്ങൾ ലഭിക്കുമെന്നും, അലർട്ടുകൾ ലഭിച്ചാലുടൻ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

New change in emergency alert sound in the UAE

Next TV

Top Stories










News Roundup






Entertainment News