Mar 9, 2026 05:21 PM

റിയാദ്: (gcc.truevisionnews.com)മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ എംബസി വ്യക്തമാക്കി.

നിലവിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും വി.എഫ്.എസ് ഉൾപ്പെടെയുള്ള അനുബന്ധ സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. കോൺസുലർ ക്യാമ്പുകൾ പതിവുപോലെ തുടരും. യാത്രാ സൗകര്യങ്ങളെ സംബന്ധിച്ചിടത്തോളം, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ട്.

ജിദ്ദയിൽ നിന്നും മദീനയിൽ നിന്നും ഇന്ത്യൻ-സൗദി വിമാനക്കമ്പനികൾ ഷെഡ്യൂൾ അനുസരിച്ച് സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ലഭ്യത പരിശോധിക്കാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി പുറത്തുവിട്ടു. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക അറിയിപ്പുകൾക്കുമായി എംബസിയുടെ എക്സ്, ഫേസ്ബുക്ക്, ഇൻസ്​റ്റാഗ്രാം, ലിങ്ക്ഡ് ഇൻ എന്നീ സോഷ്യൽ മീഡിയ പേജുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

റിയാദ് എംബസി ഹെൽപ്പ് ലൈൻ

ഫോൺ: 00-966-11-4884697

വാട്സാപ്പ്: 00-966-542126748

ടോൾ ഫ്രീ: 800 247 1234

ഇമെയിൽ: [email protected]

ജിദ്ദ കോൺസുലേറ്റ് ഹെൽപ്പ് ലൈൻ

വാട്സാപ്പ്: +966 536209704

ഫോൺ: 00-966-126648660 / 00-966-12-2614093

മൊബൈൽ: +966 556122301

ടോൾ ഫ്രീ: 800 244 0003

ഇമെയിൽ: [email protected] / [email protected]

Indian citizens in Saudi Arabia should be cautious Riyadh Embassy issues new guidelines

Next TV

Top Stories










News Roundup






Entertainment News