ആശ്വാസം: കുവൈത്തിൽ തറാവീഹ് നമസ്കാരം പുനരാരംഭിച്ചു; കർശന സുരക്ഷയിൽ പള്ളികൾ സജീവം!

ആശ്വാസം: കുവൈത്തിൽ തറാവീഹ് നമസ്കാരം പുനരാരംഭിച്ചു; കർശന സുരക്ഷയിൽ പള്ളികൾ സജീവം!
Mar 8, 2026 10:15 AM | By Krishnapriya S R

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) കുവൈത്തിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയിൽ നേരിയ അയവുണ്ടായതോടെ, താൽക്കാലികമായി നിർത്തിവെച്ചിരുന്ന തറാവീഹ്, ഖിയാം നമസ്കാരങ്ങൾ ശനിയാഴ്ച മുതൽ പുനരാരംഭിച്ചു.

നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി കർശനമായ സമയക്രമീകരണങ്ങളോടെയാണ് പള്ളികളിൽ നമസ്കാരം നടത്താൻ ഔഖാഫ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. വിശ്വാസികളുടെ സുരക്ഷയ്ക്കും പൊതുതാൽപ്പര്യത്തിനുമാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ നിർദ്ദേശപ്രകാരം ഇശാ നമസ്കാരത്തിന് ശേഷമുള്ള തറാവീഹ് 20 മിനിറ്റിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്. അർധരാത്രി 12 മണിക്ക് ആരംഭിക്കുന്ന ഖിയാം നമസ്കാരം 12:30 ഓടെ അവസാനിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ വിശ്വാസികൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. യുദ്ധഭീതിക്കും സംഘർഷങ്ങൾക്കും ഇടയിൽ ആത്മീയ കർമ്മങ്ങൾക്കായി പള്ളികൾ വീണ്ടും തുറന്നത് കുവൈത്തിലെ പ്രവാസികളടക്കമുള്ള വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

Taraweeh prayers resume in Kuwait

Next TV

Related Stories
സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി അധികൃതർ

Mar 8, 2026 10:03 AM

സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി അധികൃതർ

സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി...

Read More >>
ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു,

Mar 8, 2026 08:17 AM

ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു,

ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം...

Read More >>
ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി കൊല്ലപ്പെട്ടു

Mar 8, 2026 07:27 AM

ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി കൊല്ലപ്പെട്ടു

ഇറാൻ ആക്രമണം; യുഎഇയിൽ പാക് സ്വദേശി...

Read More >>
പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

Mar 7, 2026 05:38 PM

പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല...

Read More >>
പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ചു

Mar 7, 2026 04:31 PM

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും യുഎഇയിലെത്തിച്ചു

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ലുലുവിന്റെ കൈത്താങ്ങ്; 80 ടൺ പഴങ്ങളും പച്ചക്കറികളും...

Read More >>
Top Stories

News Roundup