(https://gcc.truevisionnews.com/) ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. അബുദാബിയിലും ദുബായിലും ജാഗ്രതാ നിര്‍ദ്ദേശം. ഇറാന്‍ ആക്രമണം ചെറുക്കുന്നതായി യുഎഇ വ്യക്തമാക്കി. മിസൈല്‍ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ യുഎഇ ഇന്റീരിയര്‍ മിനിസ്ട്രി താമസക്കാരോട് അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തില്‍ ഉടന്‍ അഭയം തേടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ജനാലകള്‍, വാതിലുകള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് മാറി നില്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ആറ് ബലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും നേരിട്ടതായി യുഎഇ വ്യോമസേന അറിയിച്ചു. ഒരു ബലിസ്റ്റിക് മിസൈലും ആറ് ഡ്രോണുകളും രാജ്യത്ത് പതിച്ചു.
ബഹ്‌റൈനില്‍ പ്രമുഖ പെട്രോളിയം കമ്പനിയായ ബാപ്‌കോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. നിലവില്‍ തീ അണക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതിനിടെ, മധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി. പതിനൊന്നാം തീയതി വരെയുള്ള പത്താം ക്ലാസ് പരീക്ഷയും ശനിയാഴ്ച നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റി.
Iran's attempt to attack Gulf countries again.


























.jpeg)






