ഷാർജ: ഇന്ത്യൻ, പാകിസ്താൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾ 2026–27 അധ്യയന വർഷത്തിനായി മാർച്ച് 23-ന് തുറക്കുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, പുതുക്കിയ അറിയിപ്പ് പ്രകാരം മാർച്ച് 30-നായിരിക്കും ക്ലാസുകൾ ആരംഭിക്കുക. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പിലും അതോറിറ്റി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 9 മുതൽ 12 വരെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ വിദ്യാർഥികൾക്ക് ഓൺലൈനായി വീട്ടിലിരുന്ന് തന്നെ എഴുതാം. കൂടാതെ, അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂളുകളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
The start of the Indian school academic year in Sharjah has been postponed

































