ദുബൈ: (gcc.truevisionnews.com) രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുകയോ നിയമലംഘനങ്ങൾ നടത്തുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.
പരാതികൾ ടോൾ ഫ്രീ നമ്പറായ 8001222 എന്നതിലൂടെയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ moet.gov.ae/consumer-complaints1വഴിയും സമർപ്പിക്കാം. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിപണിയിലെ ചൂഷണം തടയാനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. വിപണിയിൽ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അനാവശ്യമായ ആശങ്കകൾ വേണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
You can complain if you are charged too much in the UAE Ministry of Finance issues directive

































