റിയാദ്:(https://gcc.truevisionnews.com/) റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനെത്തുന്നവർക്കായി സൗദി ആരോഗ്യ മന്ത്രാലയം പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്നത് തടയാൻ തിരക്കേറിയ ഇടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മക്കയിലെ ഹറം പള്ളിയിൽ ത്വവാഫ്, സഅ്‌യ് എന്നിവ നിർവഹിക്കുമ്പോൾ തീർഥാടകർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഉംറ തീർഥാടനത്തിന് എത്തുന്നതിന് മുൻപ് ആവശ്യമായ വാക്സിനുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്. ശുചിത്വം പാലിക്കുന്നതിലൂടെയും മുൻകരുതലുകൾ എടുക്കുന്നതിലൂടെയും സുരക്ഷിതമായ തീർഥാടനം ഉറപ്പാക്കാൻ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
New health precautions for Umrah pilgrims; Masks mandatory

































