---
title: "ഗൾഫിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി"
english_title: "CBSE class 10th exams cancelled in Gulf"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345862/cbse-class-10th-exams-cancelled-in-gulf"
published_at: "2026-03-05T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9a88f30174_16.jpg"
keywords: []
---

# ഗൾഫിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

> **Lead Summary:** **ദുബായ്: **ഗൾഫ് മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ നടത്തിപ്പിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് സിബിഎസ്ഇ. പ്രവാസികളായ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ബാക്കിയുള്ള എല്ലാ പരീക്ഷകളും ബോർഡ് റദ്ദാക്കി. ഇവരുടെ മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പിന്നീട് വ്യക്തമാക്കും.

## Article Content

**ദുബായ്: **ഗൾഫ് മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ നടത്തിപ്പിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് സിബിഎസ്ഇ. പ്രവാസികളായ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ബാക്കിയുള്ള എല്ലാ പരീക്ഷകളും ബോർഡ് റദ്ദാക്കി. ഇവരുടെ മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പിന്നീട് വ്യക്തമാക്കും.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ട്. ഈ മാസം ഏഴാം തീയതി നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് ഒൻപതിന് ശേഷമുള്ള പരീക്ഷകൾ നടത്തണമോ എന്ന കാര്യം അപ്പപ്പോഴത്തെ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനിക്കൂ. പുതുക്കിയ സമയക്രമം ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പിന്നീട് അറിയിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345862/cbse-class-10th-exams-cancelled-in-gulf)