Mar 5, 2026 08:19 AM

ദോഹ: (gcc.truevisionnews.com) തലസ്ഥാനമായ ദോഹയിലെ അമേരിക്കൻ എംബസിക്ക് സമീപം താമസിക്കുന്നവരെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ ഒഴിപ്പിക്കുന്നു. ഖത്തർ ആഭ്യന്തര മന്ത്രാലയം എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, അമേരിക്കൻ എംബസിക്ക് പരിസരത്ത് താമസിക്കുന്നവരെ താൽക്കാലിക മുൻകരുതൽ നടപടിയെന്ന നിലയിൽ ഒഴിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒഴിപ്പിക്കപ്പെടുന്നവർക്ക് ആവശ്യമായ താമസസൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സൗദി അറേബ്യയിലെയും കുവൈത്തിലെയും യുഎസ് എംബസികൾക്കും ദുബായിലെ യുഎസ് കോൺസുലേറ്റിനും നേരെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക-നയതന്ത്ര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ മുൻകരുതൽ നടപടി.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്കായി ദോഹയിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ മാർ​ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി നിർദേശിച്ചു.

പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകൾക്കുള്ളിൽ തന്നെ തുടരാനും ജനാലകൾ, ബാൽക്കണികൾ, തുറന്ന സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കാനും നിർദേശമുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും എംബസി അറിയിച്ചു.

Qatar evacuates residents near US embassy as a precaution

Next TV

Top Stories










News Roundup






Entertainment News