റിയാദ് : (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിത്തുടങ്ങി. പൊതു അവകാശ കേസുകളിൽ ശിക്ഷിക്കപ്പെട്ട സ്വദേശികൾക്കും വിദേശികളുമായ തടവുകാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
രാജകീയ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. തടവുകാരുടെ ക്ഷേമത്തിന് ഭരണകൂടം നൽകുന്ന പ്രാധാന്യത്തെ പ്രശംസിച്ച അദ്ദേഹം, സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നന്ദി രേഖപ്പെടുത്തി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന തടവുകാരുടെ മോചനം വരും ദിവസങ്ങളിൽ പൂർത്തിയാകും.
Saudi amnesty: Relief for locals and foreigners; release imminent.



























.jpeg)





